ചൂണ്ടയിടുന്ന യുവാവിനെ വലിച്ച് വെള്ളത്തിലിട്ട് കൂറ്റന്‍ മത്സ്യം - വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2021 01:21 PM  |  

Last Updated: 02nd September 2021 01:21 PM  |   A+A-   |  

huge catfish pulls fisherman into the water

ചൂണ്ടയില്‍ കുരുങ്ങിയ കൂറ്റന്‍ മത്സ്യം യുവാവിനെ വെള്ളത്തിലേക്ക് വലിച്ചു കൊണ്ടുപോകുന്ന ദൃശ്യം

 

രു രസത്തിന് ഒരു പ്രാവശ്യമെങ്കിലും ചൂണ്ടയിടണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ചെറുപ്പം മുതലേ ചൂണ്ടയിടല്‍ ശീമാക്കിയ യുവാവിനു പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. 

ഹങ്കറിയിലെ സൊമോഗി കൗണ്ടിയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള  ഹര്‍സാസ്‌ബെര്‍ക്കി കായലില്‍ പതിവുപോലെ ചൂണ്ടയിടാനെത്തിയതായിരുന്നു ലോറന്റ് സാബോ എന്ന യുവാവ്. കാത്തിരുന്നു അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ മത്സ്യം ചൂണ്ടയില്‍ കൊത്തി. ഉടന്‍ തന്നെ മത്സ്യത്തെ വലിച്ച് കരയ്ക്കിടാന്‍ ശ്രമിച്ചു.എന്നാല്‍ ചൂണ്ടയില്‍ കുടുങ്ങിയത് അത്ര ചെറിയ മത്സ്യമല്ലെന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ ലോറന്റ് സാബോയിക്ക് പിടികിട്ടി. ചൂണ്ടയുടെ നിയന്ത്രണം നഷ്ടപ്പെട്ട സാബോയെ നിമിഷങ്ങള്‍ക്കകം തന്നെ കൂറ്റന്‍ മത്സ്യം വലിച്ച് വെള്ളത്തിലേക്കിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

66 കിലോയോളം ഭാരമുള്ള കൂറ്റന്‍ ക്യാറ്റ് ഫിഷ് ആണ് സാബോയുടെ ചൂണ്ടയില്‍ കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്താല്‍ താന്‍ മത്സ്യത്തെ പിടികൂടിയെന്നും വെള്ളത്തില്‍ വീണുപോയ ചൂണ്ട ഒരുമണിക്കൂറോളം തിരഞ്ഞശേഷമാണ് കിട്ടിയതെന്നും സാബോ വ്യക്തമാക്കി. സമീപത്തുണ്ടായിരുന്ന സാബോയുടെ സുഹൃത്തുക്കളാണ്  ഈ ദൃശ്യം പകര്‍ത്തിയത്. വൈറല്‍ഹോഗാണ് യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്.