പഞ്ച്ഷീറിന്റെ തലസ്ഥാനം പിടിച്ചെടുത്തെന്ന് താലിബാന്‍; വ്യോമസേനയെ ഇറക്കി പാകിസ്ഥാന്റെ സഹായം, റിപ്പോര്‍ട്ട്

നാല് ജില്ലകള്‍ പൂര്‍ണമായി തങ്ങളുടെ അധീനതയിലായെന്നും താലിബാന്‍ അവകാശപ്പെട്ടു
പിടിഐ ചിത്രം
പിടിഐ ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ബസാറഖ് പിടിച്ചെടുത്തതായി താലിബാന്‍. നാല് ജില്ലകള്‍ പൂര്‍ണമായി തങ്ങളുടെ അധീനതയിലായെന്നും താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം നോര്‍ത്തേണ്‍ അലയന്‍സ് പ്രതിരോധ സേന നിഷേധിച്ചു. 

അതേസമയം, പഞ്ച്ഷീറില്‍ ആക്രമണം നടത്താനായി താലിബാന് പാകിസ്ഥാന്‍ സേനയെ വിട്ടുകൊടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് വ്യോമസേന വിമാനത്തില്‍ സൈന്യത്തെ ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്. 

ഷുതുല്‍, പര്യാന്‍, ഖിഞ്ച്, അബ്ഷര്‍ എന്നീ ജില്ലകള്‍ പിടിച്ചതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. താലിബാനോട് ശക്തമായി പോരാട്ടം നടത്തുകയാണെന്ന് പ്രതിരോധസേന വ്യക്തമാക്കി. പഞ്ച്ഷീര്‍ പ്രവിശ്യയില്‍ വാര്‍ത്താപ്രക്ഷേപണ സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനാല്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ സ്ഥിരീകരണങ്ങള്‍ ലഭ്യമല്ല.

പഞ്ച്ഷീര്‍ പ്രവിശ്യ കീഴടക്കി എന്നവകാശപ്പെട്ട് താലിബാന്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയിരുന്നു. വെടിയുതിര്‍ത്ത് നടത്തിയ പ്രകടനത്തില്‍ കുട്ടികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com