പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിലേക്ക്? അസംബ്ലി പിരിച്ചുവിടണമെന്ന് ഇമ്രാന്‍ ഖാന്‍

സഭ പിരിച്ചുവിട്ട് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ഇസ്‌ലാമബാദ്: ദേശീയ അസംബ്ലി പിരിച്ചുവിടണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സഭ പിരിച്ചുവിട്ട് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കും വരെ താന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും ഇമ്രാന്‍ വ്യക്തമാക്കി. 

അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണ്ടെന്ന് തീരുമാനിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയെ ഇമ്രാന്‍ സ്വാഗതം ചെയ്തു. സ്പീക്കര്‍ ഭരണഘടനാ തത്വങ്ങള്‍ സ്പീക്കര്‍ ഉയര്‍ത്തിപ്പിടിച്ചു. അവിശ്വാസ പ്രമേയം വിദേശ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്ന് ഇമ്രാന്‍ ആവര്‍ത്തിച്ചു. ഗൂഢാലോചന പരാജയപ്പെട്ടെന്നും ഇമ്രാന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ രാജ്യത്തോട് ഇമ്രാന്‍ ആഹ്വാനം ചെയ്തു. തീരുമാനം ജനങ്ങള്‍ എടുക്കട്ടേയെന്നുംന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്റെ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. 

ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണ്ടെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. നടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് വേണ്ടെന്ന തീരുമാനം. പിന്നാലെ സഭ പിരിഞ്ഞു. 

അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അതിനാല്‍ അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. വിദേശ ഗൂഢാലോചനയ്ക്ക് പാകിസ്ഥാന്‍ അസംബ്ലി വേദിയാകേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com