ബര്‍മീസ് പെരുമ്പാമ്പിനെ ആക്രമിക്കാന്‍ ഒരുങ്ങുന്ന കാട്ടുപൂച്ച
ബര്‍മീസ് പെരുമ്പാമ്പിനെ ആക്രമിക്കാന്‍ ഒരുങ്ങുന്ന കാട്ടുപൂച്ച

ബര്‍മീസ് പെരുമ്പാമ്പുമായി പോരാട്ടം, കാട്ടുപൂച്ച തകര്‍ത്തത് 42 മുട്ടകള്‍- വീഡിയോ 

അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം

കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന ബര്‍മീസ് പെരുമ്പാമ്പിനെ കാട്ടുപൂച്ച ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കാട്ടിലൂടെ വിശന്നുവലഞ്ഞു നടക്കുന്നതിനിടെയാണ് കാട്ടുപൂച്ച കൂട്ടില്‍ മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. 42 മുട്ടകളാണ് കൂടിനുള്ളില്‍ ഉണ്ടായിരുന്നത്. പാമ്പ് കൂടിനുള്ളില്‍ ഇല്ലാത്ത സമയത്തെത്തിയായിരുന്നു കാട്ടുപൂച്ചയുടെ മുട്ട മോഷണം. വിരിയാന്‍ തയ്യാറായ 42 മുട്ടകളാണ് കാട്ടുപൂച്ച നശിപ്പിച്ചത്.

അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം.രാത്രിയിലും പകലുമൊക്കെയായി പല സമയത്തെത്തി മുട്ട ഭക്ഷിക്കുകയും ചവിട്ടിമെതിക്കുകയും മണ്ണിട്ടുമൂടി വയ്ക്കുകയുമൊക്കെ ചെയ്തു. ഇടയ്ക്ക് പാമ്പ് കൂട്ടിലുള്ളപ്പോഴും കാട്ടുപൂച്ച ആക്രമിക്കാനെത്തി. ഒടുവില്‍ കുറച്ചു ദിവസം കഴിഞ്ഞ് ഗവേഷകരെത്തിയപ്പോള്‍ കണ്ടത് കൂട് പൂര്‍ണമായും തകര്‍ന്ന് മുട്ടകള്‍ നശിപ്പിച്ച നിലയിലായിരുന്നു. ഏഷ്യയാണ് ബര്‍മീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകള്‍ക്ക് 18 മുതല്‍ 20 അടിവരെ നീളം വയ്ക്കാറുണ്ട്. പെണ്‍ പെരുമ്പാമ്പില്‍ വിരിയാന്‍ തയാറായ 42 മുട്ടകളാണ് കാട്ടുപൂച്ച നശിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com