അത് പറക്കും തളികയോ? ചിത്രം പുറത്തുവിട്ട് നാസ 

നാസയുടെ പെഴ്സിവീയറൻസ് പേടകത്തിന് സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങാൻ സഹായിച്ച ഉപകരണങ്ങളുടെ ചിത്രങ്ങളാണ് ഇത്
നാസ പുറത്തുവിട്ട പുതിയ ചിത്രം/ഫോട്ടോ: ട്വിറ്റർ
നാസ പുറത്തുവിട്ട പുതിയ ചിത്രം/ഫോട്ടോ: ട്വിറ്റർ

യൻസ് ഫിക്ഷൻ സിനിമയിലെ ദൃശ്യമെന്ന് തോന്നിപ്പിക്കുന്ന ചൊവ്വയിൽ നിന്നുള്ള ചില ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നാസ. ചൊവ്വയുടെ ഉപരിതലത്തിൽ പറക്കുംതളികയുടെ അവശിഷ്ടം കിടക്കുന്നത് പോലെയാണ് ഈ ചിത്രങ്ങൾ കാണുമ്പോൾ തോന്നുക. ഇതൊരു മാർഷ്യൻ ഓട്ടോമൊബൈൽ ആണോ? എന്നുപോലും സംശയിച്ചേക്കാം. എന്നാൽ സം​ഗതി ഇതൊന്നുമല്ല, ഈ ചിത്രങ്ങൾക്ക് പിന്നിൽ മനുഷ്യർ തന്നെയാണ്. നാസയുടെ പെഴ്സിവീയറൻസ് പേടകത്തിന് സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങാൻ സഹായിച്ച ഉപകരണങ്ങളുടെ ചിത്രങ്ങളാണ് ഇത്. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പെഴ്സിവീയറൻസ് ചൊവ്വയിൽ ഇറങ്ങിയത്. 2020 ജൂലൈ 30ന് ഭൂമിയിൽ നിന്നും പുറപ്പെട്ട പെഴ്സിവീയറൻസ് തൊട്ടടുത്ത വർഷം ഫെബ്രുവരി 18ന് വിജയകരമായി ചൊവ്വയിൽ ഇറങ്ങി. മണ്ണ് സാംപിളുകളും മറ്റും വഴി ചൊവ്വയിലെ അതിപ്രാചീന ജീവന്റെ തുടിപ്പുകളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുകയാണ് പെഴ്സിവീയറൻസ് പേടകം ചെയ്യുന്നത്. 

ഒരു കാറിന്റെ വലുപ്പമുള്ള പെഴ്സിവീയറൻസ് പേടകം ഏകദേശം 70.5 അടി വലുപ്പമുള്ള പാരച്യൂട്ടിന്റെ സഹായത്തിലാണ് ചൊവ്വയിൽ ഇറങ്ങിയത്. ഒരു മനുഷ്യ നിർമിത വാഹനത്തിന്റെ ചൊവ്വയിലെ എക്കാലത്തേയും വലിയ ലാന്റിങ്ങായിരുന്നു ഇത്. മണിക്കൂറിൽ ഏതാണ്ട് 20,000 കിലോമീറ്റർ വേഗത്തിലാണ് പെഴ്സിവീയറൻസ് ചൊവ്വയിലേക്കിറങ്ങിയത്. ഇത്രയേറെ വേഗത്തിലും സുരക്ഷിതമായി ചൊവ്വയിലിറങ്ങാൻ പെഴ്സിവീയറൻസിനെ സഹായിച്ച ഉപകരണങ്ങളുടെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ഇൻജ്യുനൂയിറ്റി ഹെലിക്കോപ്റ്ററാണ് 26ാം പറക്കലിനിടെ ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയത്. പെഴ്സിവീയറൻസ് ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങാൻ ഉപയോഗിച്ച കോൺ ആകൃതിയിലുള്ള ബാസ്‌കറ്റ്‌ബോളിന്റേയും പാരച്യൂട്ടിന്റേയും പത്ത് ചിത്രങ്ങളാണ് ഇൻജ്യുനൂയിറ്റി പകർത്തിയത്. ഈ ചിത്രങ്ങൾ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളുടെ ലാന്റിങ് ഉപകരണങ്ങളുടെ നിർമാണത്തിന് വരെ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com