ട്രൗസറില്‍ ഒളിപ്പിച്ച് പാമ്പിനെ കടത്തി; മുതല കുഞ്ഞുങ്ങള്‍ മുതല്‍ പല്ലികള്‍ വരെ; മൃഗ കടത്തുകാരന് നാല്‍പ്പത്തിയഞ്ച് വര്‍ഷം തടവ്

1,7000 മൃഗങ്ങളെ ഇതിനോടകം മെക്‌സിക്കോയില്‍ നിന്നും ഹോങ് കോങില്‍ നിന്നും കടത്തിയിട്ടുണ്ടെന്നാണ് വിവരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പാമ്പുകളെയും പല്ലികളെയും അമേരിക്കയിലേക്ക് കടത്തിയയാളെ കാത്തിരിക്കുന്നത് നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ജയില്‍ വാസം. ഏകദേശം അഞ്ചുകോടി രൂപ (75,00,00 യുഎസ് ഡോളര്‍)വില വരുന്ന പാമ്പുകളെയും പല്ലികളെയുമാണ് ഇയാള്‍ കടത്തിയത്. ട്രൗസറില്‍ ഉള്‍പ്പെടെ പാമ്പുകളെ വെച്ചാണ് ഇയാള്‍ കള്ളക്കടത്ത് നടത്തിയിരുന്നത്. 

സൗത്തേണ്‍ കാലിഫോര്‍ണിയ സ്വദേശിയായ ജോസ് മാനുവല്‍ പെരെസ് എന്നയാളാണ് ആറുവര്‍ഷമായി വന്‍ തോതിലുള്ള കടത്ത് നടത്തിവന്നത്. 1,7000 മൃഗങ്ങളെ ഇതിനോടകം മെക്‌സിക്കോയില്‍ നിന്നും ഹോങ് കോങില്‍ നിന്നും കടത്തിയിട്ടുണ്ടെന്നാണ് വിവരം. 

ചില മൃഗങ്ങളെ അതിര്‍ത്തി കടത്താനായി അധികൃതര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് പെരെസ് സമ്മതിച്ചു. കടലാമകള്‍, മുതല കുഞ്ഞുങ്ങള്‍, മെക്‌സിക്കന്‍ പല്ലികള്‍ തുടങ്ങിയ മൃഗങ്ങളെ ഇയാള്‍ കടത്തിയിട്ടുണ്ട്. 

മാര്‍ച്ചില്‍ മെക്‌സിക്കോയില്‍ നിന്ന് മൃഗങ്ങളെ കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. അറുപതോളം ജീവികളെ അരക്കെട്ടിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചു വച്ചായിരുന്നു പെരെസിന്റെ യാത്ര. അതിര്‍ത്തിയില്‍ തടഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തന്റെ വളര്‍ത്ത് പല്ലികളെ കൊണ്ടുപോവുകയാണ് എന്നാണ് പറഞ്ഞത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവികളുണ്ടെന്ന് മനസ്സിലായത്. 

ഇസ്തമിയിന്‍ കുള്ളന്‍ ബോസ് എന്നറിയപ്പെടുന്ന നിറം മാറാന്‍ ശേഷിയുള്ള ചെറിയ പാമ്പ് ഉള്‍പ്പെടെ പെരെസിന്റെ കൈവശമുണ്ടായരുന്നു. രണ്ട് കള്ളക്കടത്ത് കുറ്റങ്ങള്‍ സമ്മതിച്ച പെരെസിന് ഇവയില്‍ 20 വര്‍ഷം വീതമുള്ള ശിക്ഷയാണ് ലഭിക്കുക. വന്യ മൃഗങ്ങളെ കടത്തിയതിന് അഞ്ചുവര്‍ഷം ശിക്ഷയും ലഭിക്കും. ഇയാള്‍ക്കുള്ള ശിക്ഷാവിധി ഡിസംബര്‍ ഒന്നിനാണ് പ്രഖ്യാപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com