കമ്യൂണിസ്റ്റ് നേതാവ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട്

മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്
പ്രചണ്ഡ രാഷ്ട്രപതി ബിന്ദ്യാ ദേവിക്കൊപ്പം/ ട്വിറ്റര്‍
പ്രചണ്ഡ രാഷ്ട്രപതി ബിന്ദ്യാ ദേവിക്കൊപ്പം/ ട്വിറ്റര്‍

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കമ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ ഇന്ന് അധികാരമേല്‍ക്കും. ഇന്നു വൈകീട്ട് നാലുമണിക്കാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡയെ രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി പ്രധാനമന്ത്രിയായി നിയമിച്ചു. പ്രതിപക്ഷമായ യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിസിസ്റ്റ് പാര്‍ട്ടിയുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ അധികാരത്തിലെത്തുന്നത്.

275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡ പ്രധാനമന്ത്രിയാകുമെന്നാണ് ധാരണ. മുമ്പ് 2008, 2016 വര്‍ഷങ്ങളിലാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനം വഹിച്ചത്.

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ തൂക്കുസഭയായിരുന്നു നേപ്പാളില്‍ നിലവില്‍ വന്നത്. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രപതി നേരത്തെ പാർട്ടികളെ ക്ഷണിച്ചിരുന്നു. രാഷ്ട്രപതി നൽകിയ സമയപരിധി ഞായറാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കെയാണ് അതിനു മുൻപ് പ്രചണ്ഡ അവകാശവാദം ഉന്നയിച്ചെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com