14ാം വയസില്‍ ഹിറ്റ്‌ലറുടെ സൈന്യത്തില്‍; നാസി ക്യാമ്പില്‍ നിന്ന് വൈദികനിലേക്ക്; ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയ ആദ്യമാര്‍പ്പാപ്പ

 സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ എന്നും ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ബെനഡിക്ട് പതിനാറാമന്‍/ വത്തിക്കാന്‍ ന്യൂസ്
ബെനഡിക്ട് പതിനാറാമന്‍/ വത്തിക്കാന്‍ ന്യൂസ്

ധുനിക കാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പ്പാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. പ്രായാധിക്യം കാരണമാണ് 2013ല്‍ അദ്ദേഹം മാര്‍പാപ്പ സ്ഥാനം രാജിവച്ചത്. എട്ടുവര്‍ഷം കത്തോലിക്കാ സഭയെ നയിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു.

1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ ജനിച്ചത്. 14 വയസ്സുള്ളപ്പോള്‍ 1941 ല്‍  ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല. 1945 ല്‍ സഹോദരനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്ന ബെനഡിക്ട്. 1951 ജൂണ്‍ില്‍ വൈദികനായി. 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച്ബിഷപ്പായി. 

ജര്‍മനിയിലെ ഓസ്റ്റിയ ആര്‍ച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിങ്ങര്‍ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്ട് പതിനാറാമന്‍ എന്ന പേരു സ്വീകരിച്ചു. 

ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു സാക്ഷിയായതാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്. അദ്ദേഹത്തിന്റെ കടുത്തനിലപാടുകള്‍ക്കെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.  സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ എന്നും ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്നു അദ്ദേഹം വിശ്വാസികളോട് ആഹ്വാം ചെയ്തു.

വൈദികരുടെ പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികളോടമാപ്പുചോദിച്ചു. അതേസമയം പുതുതലമുറയുമായി സംവദിക്കാന്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. 2012ല്‍ ബെനഡിക്ട് ക്യൂബയിലെത്തി ഫിഡലിനെ സന്ദര്‍ശിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com