1.3 കിലോമീറ്റര്‍ വലിപ്പം, ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക; അപകടഭീഷണിയെന്ന് നാസ

മാര്‍ച്ച് നാലിന് ഭൂമിക്ക് അരികിലൂടെ ഇത് കടന്നുപോകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക. 1.3 കിലോമീറ്റര്‍ വലിപ്പമുള്ള ഉല്‍ക്കയെ അപകടഭീഷണിയുള്ളവയുടെ കൂട്ടത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് നാലിന് ഭൂമിക്ക് അരികിലൂടെ ഇത് കടന്നുപോകും. ഭൂമിയുമായി ഏകദേശം 49,11,298 കിലോമീറ്റര്‍ അകലെ കൂടി ഇത് കടന്നുപോകുമെന്നാണ് നാസയുടെ കണ്ടെത്തല്‍.

138971(2001 cb21) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ സഞ്ചാരപഥം സൂര്യനെ ലക്ഷ്യംവെച്ചാണ്. 400 ദിവസം കൂടുമ്പോഴാണ് ഉല്‍ക്ക ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്. മണിക്കൂറില്‍ 43,236 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം. 

2006ലാണ് ഇതിന് മുന്‍പ് ഈ ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോയത്. അന്ന് ഭൂമിയില്‍ നിന്ന് 71,61,250 കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോയത്. 2043ല്‍ ഭൂമിക്ക് അരികിലൂടെ ഇത് വീണ്ടും കടന്നുപോകും. അന്ന് 48,15,555 കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോകുക എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com