വിമാനത്താവളത്തിൽ മറന്നുവെച്ച ആപ്പിൾ വാച്ച് വീട്ടുപടിക്കൽ എത്തിച്ചു; വിമാനക്കമ്പനിക്ക് നന്ദിപറഞ്ഞ് യൂട്യൂബർ 

പ്രമുഖ യൂട്യൂബറായ കാസി നീസ്റ്റാറ്റിനാണ് നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ട വാച്ച് തിരികെ ലഭിച്ചത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

കാലിഫോർണിയ: വിമാനത്താവളത്തിൽ മറന്നുവെച്ച ആപ്പിൾ വാച്ച് യാത്രക്കാരന്റെ വീട്ടിലെത്തിച്ച് നൽകി വിമാനക്കമ്പനി. യു എസ് പൗരനാണ് തന്റെ അനുഭവം പങ്കുവച്ച് എമിറേറ്റ്സ് എയർലൈന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചത്. 

പ്രമുഖ യൂട്യൂബറായ കാസി നീസ്റ്റാറ്റിനാണ് നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ട വാച്ച് തിരികെ ലഭിച്ചത്. തനിക്ക് ആ വാച്ച് വളരേ പ്രിയപ്പെട്ടതാണെന്നും കണ്ടെത്തുന്നവർ വാച്ചിൽ തന്നെ ആലേഖനം ചെയ്ത ഫോൺ നമ്പറിൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ മണിക്കൂറുകൾക്കകം എയർപോർട്ട് ടീമുമായി ബന്ധപ്പെട്ട 'എമിറേറ്റ്സ്' വാച്ച് കണ്ടെത്തിയാതായി മറുപടി നൽകി. 

വാച്ച് കണ്ടെത്തിയെന്ന് മാത്രമല്ല നല്ല സുരക്ഷിതമായ കവറിൽ ഭദ്രമാക്കി അത് വീട്ടുപടിക്കൽ വിമാനക്കമ്പനി എത്തിച്ചു നൽകിയതോടെയാണ് കാസി നന്ദി കുറിച്ചത്. വ്യാഴാഴ്ചയാണ് വാച്ച് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com