മുന്‍ പാക് മന്ത്രി റഹ്മാന്‍ മാലിക് കോവിഡ് ബാധിച്ചു മരിച്ചു

ജനുവരിയിലാണ് റഹ്മാന്‍ മാലിക്കിനു കോവിഡ് ബാധിച്ചത്. നില വഷളായതിനെത്തുടര്‍ന്ന് ഫെബ്രുവരി ആദ്യം മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നു
റഹ്മാന്‍ മാലിക്/പിടിഐ
റഹ്മാന്‍ മാലിക്/പിടിഐ

ഇസ്ലാമാബാദ്: മുന്‍ പാക് മന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ റഹ്മാന്‍ മാലിക് (70) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. 

ജനുവരിയിലാണ് റഹ്മാന്‍ മാലിക്കിനു കോവിഡ് ബാധിച്ചത്. നില വഷളായതിനെത്തുടര്‍ന്ന് ഫെബ്രുവരി ആദ്യം മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നു. 

ബേനസീര്‍ ഭൂട്ടോയുടെ കാലത്ത് പാക് ഭരണനേതൃത്വത്തില്‍ നിര്‍ണായക പങ്കാണ് റഹ്മാന് മാലിക്കിന് ഉണ്ടായിരുന്നത്. 2007ല്‍ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടപ്പോള്‍ അവര്‍ക്കു സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് മാലിക്കിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. 

റഹ്മാന്‍ മാലിക്കിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഒട്ടേറെ നേതാക്കള്‍ മാലിക്കിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com