പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം, കേപ്ടൗണിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുക ഉയരുന്നു, രക്ഷാപ്രവര്‍ത്തനം- വീഡിയോ 

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം
കേപ്ടൗണിലെ പാര്‍ലമെന്റ് കെട്ടിടത്തിന് തീപിടിച്ചപ്പോള്‍, ട്വിറ്റര്‍
കേപ്ടൗണിലെ പാര്‍ലമെന്റ് കെട്ടിടത്തിന് തീപിടിച്ചപ്പോള്‍, ട്വിറ്റര്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം. കേപ്ടൗണിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തീ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെയാണ് സംഭവം. പാര്‍ലമെന്റ് മന്ദിരത്തിന് തീപിടിച്ച കാര്യം സുരക്ഷാസമിതി അംഗം ജെ പി സ്മിത്ത് സ്ഥിരീകരിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഭിത്തിയില്‍ വിള്ളല്‍ വീണിട്ടുണ്ട്.  

അഗ്നിരക്ഷാസേനയുടെ 36 യൂണിറ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് തീ ആദ്യം ഉയര്‍ന്നത്. തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com