ഒമൈക്രോണിനേക്കാൾ വേ​ഗത്തിൽ പടരും, വാക്സിനെ പ്രതിരോധിക്കും; ആശങ്ക പടർത്തി 'ഇഹു', പുതിയ വകഭേദം 

ദക്ഷിണ ഫ്രാൻസിലെ 12 ഓളം പേരിൽ വൈറസ് സ്ഥിരീകരിച്ചു
ചിത്രം: എ പി
ചിത്രം: എ പി

പാരീസ്: ഒമൈക്രോണിനേക്കാൾ വ്യാപനശേഷി കൂടിയ മറ്റൊരു കൊറോണ വൈറസ് വകഭേദം കണ്ടെത്തി. ബി.1.640.2 എന്ന ഈ വകഭേദത്തിന് ഐ എച്ച് യൂ (ഇഹു) എന്നാണ് താത്കാലിക പേര്. ദക്ഷിണ ഫ്രാൻസിലാണ് ഇത് കണ്ടെത്തിയത്. 

ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഇയാളുമായി അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിക്കുകയായിരുന്നു. നിലവിൽ ദക്ഷിണ ഫ്രാൻസിലെ 12 ഓളം പേരിൽ വൈറസ് സ്ഥിരീകരിച്ചു. ഇഹു (ഐ എച്ച് യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. 

വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസാണ് ഇപ്പോൾ പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. പലതവണ വ്യതിയാനം സംഭവിച്ചതിനാൽ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ലോകാരോഗ്യ സംഘടന നിലവിൽ പുതിയ വകഭേദം അംഗീകരിച്ചിട്ടില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com