രാജ്യദ്രോഹക്കുറ്റം: കസാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി അറസ്റ്റിൽ

ഈയാഴ്ച കരിമിനെ ദേശീയ സുരക്ഷാ സമിതി അധ്യക്ഷ പദവിയിൽനിന്ന് നീക്കിയിരുന്നു
കരിം മാസിമോവ്/ ചിത്രം: എ പി
കരിം മാസിമോവ്/ ചിത്രം: എ പി

അൽമാട്ടി: കസാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ സമിതി മുൻ അധ്യക്ഷനുമായ കരിം മാസിമോവ് അറസ്റ്റിൽ. രാജ്യത്ത് ഇന്ധനവില വർധനയെച്ചൊല്ലി ആരംഭിച്ച പ്രക്ഷോഭത്തെ തുണച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രസിഡന്റ് കാസിം ജൊമാർട്ട് തൊകായേവ് ഈയാഴ്ച കരിമിനെ ദേശീയ സുരക്ഷാ സമിതി അധ്യക്ഷ പദവിയിൽനിന്ന് നീക്കിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. 

എൽ പി ജി വിലവർധനയ്ക്കുനേരെ രാജ്യത്തിപ്പോൾ നടക്കുന്നത് വിദേശപിന്തുണയോടെയുള്ള പ്രക്ഷോഭമാണെന്നാണ് പ്രസിഡന്റ് കാസിമിന്റെ  ആരോപണം. സർക്കാരിനെ താഴെവീഴ്ത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് കരിമിനെ അറസ്റ്റുചെയ്തിരിക്കുന്നത്. നൂർസുൽത്താൻ നസർബയേവ് പ്രസിഡന്റായിരുന്നപ്പോൾ രണ്ട് തവണ പ്രധാനമന്ത്രി ആയിരുന്നു കരിം മാസിമോവ്. 

ജനരോഷത്തെ തുടർന്ന് കസാക്കിസ്ഥാൻ സർക്കാർ രാജിവയ്ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടും പ്രക്ഷോഭം തുടരുകയാണ്. ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com