കുഴിബോംബുകൾ തുരന്നെടുത്ത് ജീവൻ രക്ഷിക്കുന്ന ധീരൻ! 'ഹീറോ റാറ്റ്' മഗാവ വിടപറഞ്ഞു  

ധീരതയ്ക്കുള്ള അവാർഡ് വാങ്ങിയ എലിയാണ് ആഫ്രിക്കൻ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തിൽപ്പെട്ട മഗാവ
മഗാവ / ഫോട്ടോ: ട്വിറ്റർ
മഗാവ / ഫോട്ടോ: ട്വിറ്റർ

കംബോഡിയയിലെ 'ഹീറോ റാറ്റെ'ന്നറിയപ്പെടുന്ന മഗാവ വിടപറഞ്ഞു. അഞ്ച് വർഷത്തെ കരിയറിനിടെ 100ലധികം കുഴിബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ മഗാവ എട്ടാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. 

ധീരതയ്ക്കുള്ള അവാർഡ് വാങ്ങിയ എലിയാണ് ആഫ്രിക്കൻ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തിൽപ്പെട്ട മഗാവ. കംബോഡിയയിലെ കുഴിബോംബുകൾ കണ്ടെത്തുന്നതിൽ വഹിച്ച പങ്കിനാണ് മഗാവയെത്തേടി ബഹുമതിയെത്തിയത്. നല്ല ആരോഗ്യവാനായിരുന്ന മഗാവ കളിച്ച് ഉത്സാഹത്തോടെയാണ് കഴിഞ്ഞ ആഴ്ച പിന്നിട്ടത്. എന്നാൽ അവസാന ദിവസങ്ങളിൽ അവർ കൂടുതൽ ഉറങ്ങാൻ തുടങ്ങി, ചുറുചുറുക്ക് കുറഞ്ഞു, ഭക്ഷണത്തോടും താത്പര്യമില്ലാതെയായി. 

1975-1988 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി 50 ലക്ഷത്തിലധികം കുഴിബോംബുകളാണ് കംബോഡിയയിൽ നിക്ഷേപിച്ചത്. മണ്ണിൽ കുഴിച്ചിടുന്ന ഇവയുടെ മുകളിൽ ചവിട്ടിയാൽ പൊട്ടിത്തെറിക്കും, ഇത് കണ്ടെത്തുന്നതുവരെ നിരവധി ആളുകളെ പരിക്കിൽ നിന്നും മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് മ​ഗാവ. സാധാരണ എലികളിൽ നിന്ന് വ്യത്യസ്തമായി കവിളിൽ ചെറു സഞ്ചികളുള്ള വിഭാഗക്കാരാണ് ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് എലികൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com