വാക്‌സിന്‍ വിരോധം, സ്വാഭാവിക പ്രതിരോധത്തിനായി കോവിഡ് വരുത്തിവച്ചു; ചെക് ഗായിക മരിച്ചു

സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നതിനായി ഇവര്‍ സ്വയം കോവിഡ് വരുത്തിവയ്ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്
ഹന ഹോര്‍ക്ക/വിഡിയോ സ്‌ക്രീന്‍ ഷോട്ട്
ഹന ഹോര്‍ക്ക/വിഡിയോ സ്‌ക്രീന്‍ ഷോട്ട്

പ്രാഗ്: വാക്‌സിന്‍ വിരോധിയായ ചെക് ഗായിക ഹന ഹോര്‍ക്ക കോവിഡ് ബാധിച്ചു മരിച്ചു. 57 വയസ്സായിരുന്നു. സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നതിനായി ഇവര്‍ സ്വയം കോവിഡ് വരുത്തിവയ്ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്.

ക്രിസ്മസിനു മുമ്പായി ഹനയുടെ ഭര്‍ത്താവിനും മകനും കോവിഡ് ബാധിച്ചിരുന്നു. ഇരുവരും വാക്‌സിന്‍ എടുത്തതാണ്. സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നതിനായി ഹന ഇവരോട് അടുത്ത് ഇടപഴകി വൈറസ് ബാധ വരുത്തിവയ്ക്കുകയായിരുന്നു.

പല യൂറോപ്യന്‍ രാജ്യങ്ങളിലും സാംസ്‌കാരിക പരിപാടികളിലും കായിക മത്സരവേദികളിലും പ്രവേശനത്തിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ സമീപ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചതിന്റെ തെളിവോ വേണം. ഇതുകൂടി ലക്ഷ്യമിട്ടാണ് ഹന കോവിഡ് വരുത്തിവച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രാദേശികമായ ഒരു വാക്‌സിന്‍ വിരുദ്ധ ഗ്രൂപ്പ് അമ്മയില്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് മകന്‍ ജാന്‍ റെക്ക് പറഞ്ഞു. ഇവരാണ് അമ്മയുടെ മരണത്തിന് ഉത്തരവാദിയെന്നും റെക്ക് കുറ്റപ്പെടുത്തി.

രണ്ടു ദിവസം മുമ്പ് താന്‍ കോവിഡിനെ അതിജീവിച്ചതായി ഹന സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരുന്നു. അതി തീവ്രമായാണ് വൈറസ് തന്നെ ബാധിച്ചതെന്നും ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാനാവുമെന്നും ഹന എഴുതിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com