ഗ്യാസ് സ്റ്റൗ ഓഫാണെങ്കിലും മീഥെയ്ൻ ചോരും; 80% വാതകവും പുറന്തള്ളപ്പെടുന്നത് സ്റ്റൗവിനും പൈപ്പിനും ഇടയിൽ, പഠനം 

ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയിൽ എത്ര അളവ് മീഥെയ്ൻ പുറത്തുവിടുന്നുവെന്നതാണ് പരിശോധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗ്യാസ് സ്റ്റൗ ഓഫാണെങ്കിലും മീഥെയ്ൻ വാതകം പുറന്തള്ളാൻ കഴിയുമെന്ന് കണ്ടെത്തി പുതിയ പഠനം. കാലിഫോർണിയൻ പ്രദേശത്തുള്ള 53 വീടുകളിൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയിൽ എത്ര അളവ് മീഥെയ്ൻ പുറത്തുവിടുന്നുവെന്നതാണ് പ്രധാനമായും പരിശോധിച്ചത്. 

ഗ്യാസ്  സ്റ്റൗവിന് ഓഫായിരിക്കുന്ന അവസ്ഥയിൽ പോലും അന്തരീക്ഷ താപത്തിന് കാരണമാകുന്ന മീഥെയ്ൻ വാതകം പുറന്തള്ളാൻ കഴിയുമെന്നാണ് കണ്ടെത്തൽ. 80 ശതമാനം മീഥെയ്‌നും പുറന്തള്ളപ്പെടുന്നത് സ്റ്റൗവിനും ഗ്യാസ് പൈപ്പുകൾക്കുമിടയിലുള്ള അയഞ്ഞ കപ്ലിങ്ങുകൾ, ഫിറ്റിംഗുകൾ എന്നിവയിലൂടെയാണെന്ന് പരിശോധനയിൽ  കണ്ടെത്തി. ചോർച്ചയിൽ വാതകം സ്ഥിരത പ്രകടിപ്പിച്ചതായും ഗ്യാസ് സ്റ്റൗവിന്റെ കാലപ്പഴക്കമോ പുതുമയോ ഒന്നും മീഥെയ്ൻ ചോർച്ചയെ ബാധിച്ചില്ലെന്നും കണ്ടെത്തി. 

നോബ് തിരിക്കുന്ന ഞൊടിയിടയിൽ എത്ര മീഥെയ്ൻ ചോരും, പാചകം ചെയ്യുമ്പോൾ എത്രത്തോളം മീഥെയ്ൻ പുറന്തള്ളുന്നു എന്നീ കാര്യങ്ങളും പരിശോധിച്ചു. കാർബൺ ഡയോക്‌സൈഡിനെക്കാൾ വീര്യമേറിയ ഹരിത ഗൃഹ വാതകമാണ് മീഥെയ്ൻ. അന്തരീക്ഷ താപത്തിന് കാരണമാകുന്ന 
ഇത് അന്തരീക്ഷത്തിൽ അധികനേരം നിലനിൽക്കില്ലെങ്കിലും പ്രത്യാഘാതം വളരെ വലുതായിരിക്കും. സ്റ്റൗവിലൂടെ ചോരുന്ന വാതകത്തിന്റെ 1.3 ശതമാനവും അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നുണ്ടെന്നും ഇത് അന്തരീക്ഷ താപത്തിലേക്ക് വഴി വെയ്ക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com