പൊടിക്കാറ്റ്; വാഹനങ്ങൾ തുരുതുരാ കൂട്ടിയിടിച്ചു; 6 മരണം 

ഇരുപത്തിയൊന്ന് വാഹനങ്ങൾ തകർന്നതായാണ് റിപ്പോർട്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

വാഷിങ്ടൺ: പൊടിക്കാറ്റിനെത്തുടർന്ന് വാഹനങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. മണിക്കൂറിൽ 60 മൈൽ വേഗതയിൽ വീശിയടിച്ച ‌പൊടിക്കാറ്റാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ നി​ഗമനം. ഇരുപത്തിയൊന്ന് വാഹനങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. 

ഹാർഡിന് പടിഞ്ഞാറ് അഞ്ച് കിലോമീറ്റർ അകലെ മൊണ്ടാന ദേശീയപാതയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ആതിശക്തമായ കാറ്റിനെത്തുടർന്ന് കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം. 

"ഹാർഡിനിനടുത്തുണ്ടായ അപകട വാർത്തയിൽ ഞാൻ അതീവ ദുഃഖിതനാണ്. അപകടത്തിൽപ്പെട്ടവരെയും അവരുടെ കുടുംബാം​ഗങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുന്നു. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫസ്റ്റ് റെസ്പോണ്ടേഴ്സിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്", മോണ്ടാന ഗവർണർ ഗ്രെഗ് ജിയാൻഫോർട്ട് ട്വിറ്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com