മിന്നലില്‍ തീ പിടിച്ചു; നിന്ന നില്‍പ്പില്‍ കത്തിയമര്‍ന്ന് കൂറ്റന്‍ കാറ്റാടി - വിഡിയോ

അമേരിക്കയില്‍ നിന്നനില്‍പ്പില്‍ കാറ്റാടി മിന്നലില്‍ തീപിടിച്ച് കത്തിയെരിയുന്നതിന്റെ വിഡിയോ വൈറല്‍
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

മേരിക്കയില്‍ നിന്നനില്‍പ്പില്‍ കാറ്റാടി മിന്നലില്‍ തീപിടിച്ച് കത്തിയെരിയുന്നതിന്റെ വിഡിയോ വൈറല്‍. നോര്‍ത്ത് ടെക്‌സസില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മിന്നലില്‍ തീ പടര്‍ന്നു പിടിക്കുന്നത് കണ്ടുനിന്നിരുന്ന ഒരാള്‍ ഇതിന്റെ ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരംകൊണ്ടാണ് ഈ വിഡിയോ ജനശ്രദ്ധ നേടിയത്.

കാറ്റാടിയിലേക്ക് തീ പടരുന്നതും പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറ്റാടിയുടെ ഏറ്റവും മുകളിലെ അറ്റത്താണ് തീ പിടിച്ചത്. അഞ്ച് മിനിറ്റിനുള്ളില്‍ തീ പടര്‍ന്നു കയറി കാറ്റാടി മുഴുവനായി കത്തിയമര്‍ന്നു എന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. 

തീ പിടിച്ചതിനു പിന്നാലെ പ്രദേശമാകെ കറുത്ത പുകപടലങ്ങളും ദൃശ്യമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com