‍90 സെക്കൻഡിൽ 26 വാക്കുകൾ, നേട്ടം സ്വന്തമാക്കി 14-കാരിയായ ഇന്ത്യൻ വംശജ; 'സ്‌പെല്ലിംഗ് റാണി' ഹരിണി ലോഗൻ 

ശ്രമിച്ച 26 വാക്കുകളിൽ 21ഉം ശരിയായി പറഞ്ഞാണ് ഹരിണി സ്‌പെല്ലിംഗ് ബീ ജയിച്ചത്
ഹരിണി ലോഗൻ/എഎഫ്പി
ഹരിണി ലോഗൻ/എഎഫ്പി

ഹൂസ്റ്റൺ: 2022ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേട്ടം സ്വന്തമാക്കി ഇന്ത്യൻ വംശജ ഹരിണി ലോഗൻ. 90 സെക്കൻഡിനുള്ളിൽ 21 വാക്കുകൾ ശരിയായി ഉച്ചരിച്ചാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹരിണി വിജയത്തിലെത്തിയത്. ഏകദേശം നാൽപത് ലക്ഷം രൂപയാണ് (50,000 യുഎസ് ഡോളർ) മത്സരത്തിൽ ജയിച്ച് ഈ 14-കാരി നേടിയത്. 

‍90 സെക്കൻഡിൽ ശ്രമിച്ച 26 വാക്കുകളിൽ 21ഉം ശരിയായി പറഞ്ഞാണ് ഹരിണി ഒന്നാമതെത്തിയത്. 12കാരനായ ഡെൻവറിനെയാണ് അവസാന ഘട്ട പോരാട്ടത്തിൽ ഹരിണി തോൽപിച്ചത്. 19ൽ 15 വാക്കുകളാണ് 90 സെക്കൻഡിൽ ഡെനിവർ ശരിയാക്കി‌യത്. ടെക്‌സസിൽ നിന്നുള്ള 13കാരൻ വിഹാൻ സിബൽ മൂന്നാമതും വാഷിംഗ്ടണിൽ നിന്നുള്ള എട്ടാംക്ലാസ് വിദ്യാർഥിയായ 13കാരൻ സഹർഷ് വുപ്പാല നാലാമതും എത്തി. 

1925 മുതൽ നടക്കുന്ന മത്സരത്തിൽ ഇത് നാലാം തവണയാണ് ഹരിണി പങ്കെടുക്കുന്നത്. മുതിർന്നവരെയടക്കും കുഴയ്ക്കുന്ന വാക്കുകൾ കൃത്യതയോടെ ഉച്ചരിച്ചാണ് ഈ മിടുക്കി വിജയകിരീടം ചൂടിയത്. ഈ നേട്ടം തന്റെ സ്വപ്നമായിരുന്നെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് സന്തോഷം മറച്ചുവയ്ക്കാതെ ഹരിണി പ്രതികരിച്ചത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com