പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ കട്ടിലില്‍ കിടന്നുറങ്ങുന്നയാളുടെ ദേഹത്തുകൂടി രണ്ട് കൂറ്റന്‍ പാമ്പുകള്‍ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സ്നേക്ബൈറ്റ്സ്ടിവി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള കൂറ്റന്‍ പെരുമ്പാമ്പുകള്‍ ശരീരത്തുകൂടി ഇഴഞ്ഞുനീങ്ങുമ്പോഴും ഒന്നുമറിയാത്തെ പോലെ കിടന്നുറങ്ങുന്നത് സാമൂഹിക മാധ്യമങ്ങളെ അമ്പരപ്പിക്കുകയാണ്. മെക്സിക്കന്‍ ബ്ലാക്ക് കിങ്സ്നേക് ഇനത്തില്‍പ്പെട്ട പാമ്പാകാമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ കമന്റ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ