അണക്കെട്ട് വറ്റി വരണ്ടു; പൊങ്ങിവന്നത് 3400 വര്‍ഷം പഴക്കമുള്ള നഗരം

ഇറാഖില്‍ പുരാതന നഗരം കണ്ടെത്തി
പുരാതന ഇറാഖി നഗരം, ട്വിറ്റര്‍
പുരാതന ഇറാഖി നഗരം, ട്വിറ്റര്‍

ബഗ്ദാദ്: ഇറാഖില്‍ പുരാതന നഗരം കണ്ടെത്തി. ഇറാഖിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്ന് കടുത്ത ചൂടില്‍ വറ്റി വരണ്ടപ്പോഴാണ് 3400 വര്‍ഷം പഴക്കമുള്ള നഗരം പ്രത്യക്ഷപ്പെട്ടത്.

കെമുനെയിലെ കുര്‍ദിസ്ഥാന്‍ മേഖലയിലാണ് സംഭവം. വെങ്കല യുഗ കാലത്തെ നാഗരികതയാണെന്നാണ് വിലയിരുത്തല്‍. ഇറാഖിലെ പ്രമുഖ നദിയായ ടൈഗ്രീസിന്റെ ഒരു ഭാഗം കടുത്ത ചൂടില്‍ വറ്റി വരണ്ടതിനെ തുടര്‍ന്നാണ് നഗരം പ്രത്യക്ഷമായത്. 

അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിന് മുന്‍പ് പ്രദേശത്ത് ഉത്ഖനനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. മിട്ടാണി രാജവംശ കാലത്തെ പുരാതന നഗരമാകാമെന്നാണ് ജര്‍മ്മന്‍, കുര്‍ദ്ദിഷ് പുരാവസ്തു ശാസ്ത്രജ്ഞരുടെ നിഗമനം. 1500 ബിസിക്കും 1350 ബിസിക്കും ഇടയില്‍ ഉണ്ടായ നാഗരികതയാണെന്നാണ് വിലയിരുത്തല്‍.

ജലനിരപ്പ് ഉയരുമ്പോള്‍ കെട്ടിടഭാഗങ്ങള്‍ നശിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് ഷീറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. വടക്കുകിഴക്കന്‍ സിറിയയില്‍ ഉണ്ടായിരുന്ന രാജവംശമാണ് മിട്ടാണി. ഈ രാജവംശവുമായി ഈ നഗരത്തിന് ബന്ധം ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com