'മുറിയില്‍ നിന്ന് നിലവിളി, വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ അബോധാവസ്ഥയില്‍'; അവതാരകന്‍ ആമിറിന്റെ മരണത്തില്‍ ദുരൂഹത 

പാകിസ്ഥാനിലെ മുന്‍ എംപിയും പ്രശസ്ത ടെലിവിഷന്‍ അവതാരകനുമായ ആമിര്‍ ലിയാഖത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ആമിര്‍ ലിയാഖത്ത് , ട്വിറ്റര്‍
ആമിര്‍ ലിയാഖത്ത് , ട്വിറ്റര്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മുന്‍ എംപിയും പ്രശസ്ത ടെലിവിഷന്‍ അവതാരകനുമായ ആമിര്‍ ലിയാഖത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് നേതാവായ ആമിറിനെ കറാച്ചി ഖുദാദദ് കോളനിയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ആമിറിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധന്‍ രാത്രി ആമിറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ ആമിറിന്റെ മുറിയില്‍നിന്ന് നിലവിളി കേട്ടതായി െ്രെഡവര്‍ ജാവേദ് പറഞ്ഞു. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മറുവശത്തുനിന്നു പ്രതികരണമൊന്നും ലഭിക്കാതായപ്പോള്‍, വീട്ടുജോലിക്കാര്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആമിര്‍ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആമീര്‍ ലിയാഖത്തിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖുദാദദ് കോളനിയിലുള്ള ആമിറിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com