കടലിനടിയില്‍ 'നിധി', തകര്‍ന്ന കപ്പലുകളില്‍ 1700 കോടി ഡോളറിന്റെ സ്വര്‍ണം- വീഡിയോ

അടുത്തിടെ കൊളംബിയന്‍ കടലിനടിയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയ ബോട്ടിലും പായ്ക്കപ്പലിലും കോടി കണക്കിന് രൂപ മൂല്യമുള്ള സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്
കൊളംബിയന്‍ കടലില്‍ കണ്ടെത്തിയ രണ്ടു കപ്പലിന്റെ അവശിഷ്ടങ്ങള്‍
കൊളംബിയന്‍ കടലില്‍ കണ്ടെത്തിയ രണ്ടു കപ്പലിന്റെ അവശിഷ്ടങ്ങള്‍

ലണ്ടന്‍: അടുത്തിടെ കൊളംബിയന്‍ കടലിനടിയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയ ബോട്ടിലും പായ്ക്കപ്പലിലും കോടി കണക്കിന് രൂപ മൂല്യമുള്ള സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. 1700 കോടി ഡോളര്‍ മൂല്യമുള്ള സ്വര്‍ണമാണ് ഈ രണ്ടു യാനങ്ങളില്‍ നിന്ന് കണ്ടെത്തിയത്. 1708ല്‍ ബ്രിട്ടന്‍ തകര്‍ത്ത പ്രമുഖ സ്പാനിഷ് പടക്കപ്പലായ സാന്‍ ജോസിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് ഇവ കണ്ടെത്തിയത്. 

2015ലാണ് കൊളംബിയന്‍ കടലില്‍ നിന്ന് ബോട്ടും പായ്ക്കപ്പലും തകര്‍ന്നനിലയില്‍ കണ്ടെത്തിയത്. ഇതില്‍ സ്വര്‍ണം ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള സാധനസാമഗ്രികള്‍ സൂക്ഷിച്ചിരുന്നതായാണ് പുതിയ കണ്ടെത്തല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സ്പാനിഷ് സര്‍ക്കാര്‍ പുറത്തുവിട്ടു. 200 വര്‍ഷം പഴക്കമുള്ളതാണ് ഇവയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കരീബിയന്‍ കടലില്‍ പരിശോധന നടത്തിയത്.

3100 അടി താഴ്ചയില്‍ പര്യവേഷണം നടത്തിയപ്പോഴാണ് രണ്ടു യാനങ്ങള്‍ കണ്ടെത്തിയത്. സ്വര്‍ണ നാണയങ്ങള്‍, പിഞ്ഞാണപ്പാത്രങ്ങള്‍ തുടങ്ങി വിലപ്പിടിപ്പുള്ള സാധനങ്ങളാണ് കടലിന്റെ അടിയില്‍ നിന്ന് കണ്ടെത്തിയത്.

യാനത്തിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് വിലപ്പിടിപ്പുള്ള സാധനങ്ങള്‍ കണ്ടെത്തിയത്. നൂറ്റാണ്ടുകളോളം ഇവ അനക്കമില്ലാതെ കിടന്നതായാണ് വിദഗ്ധര്‍ പറയുന്നത്. കണ്ടെടുത്തതില്‍ പീരങ്കിയും ഉള്‍പ്പെടുന്നു. വിലപ്പിടിപ്പുള്ള സാധനസാമഗ്രികള്‍ വഹിച്ച് കൊണ്ട് യാത്ര തിരിച്ച സാന്‍ ജോസ് ബ്രിട്ടന്‍ തകര്‍ത്തു എന്നാണ് ചരിത്രം പറയുന്നത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com