അന്യഗ്രഹജീവിയോ?; ഞെട്ടി ശാസ്ത്രലോകം- വീഡിയോ 

സിഡ്‌നിയിലെ തെരുവിലാണ് അപൂര്‍വ്വയിനം ജീവിയെ കണ്ടെത്തിയത്
അപൂര്‍വ്വയിനം ജീവി
അപൂര്‍വ്വയിനം ജീവി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ അപൂര്‍വ്വയിനം ജീവിയെ കണ്ടെത്തി. അന്യഗ്രഹജീവിയാണ് എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്. അപൂര്‍വ്വയിനം ജീവിയെ കണ്ട് ജീവശാസ്ത്രജ്ഞന്മാരും ഞെട്ടിയിരിക്കുകയാണ്. 

സിഡ്‌നിയിലെ തെരുവിലാണ് അപൂര്‍വ്വയിനം ജീവിയെ കണ്ടെത്തിയത്. നടക്കാന്‍ ഇറങ്ങിയവരാണ് ഇതിനെ കണ്ടത്. കഴിഞ്ഞദിവസം പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. മഴയത്ത് ഒലിച്ചുവന്നതാകാം എന്ന തരത്തിലും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഏതെങ്കിലും ജീവിയുടെ ഭ്രൂണമാകാം എന്ന വാദവും ഉയരുന്നുണ്ട്.

അന്യഗ്രഹജീവിയാണ് എന്ന വാദത്തെ ശരിവെയ്ക്കുന്നവരാണ് കൂടുതല്‍ ആളുകള്‍. വടി ഉപയോഗിച്ച് ചലിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവി അനങ്ങാതെ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ജനിതക വ്യതിയാനം സംഭവിച്ച തവളക്കുഞ്ഞാകാം, കണവയുടെ ഭ്രൂണമാകാം എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com