അതിര്‍ത്തിയിലെ പരിശോധനയില്‍ ഞെട്ടി; ഒന്‍പത് പാമ്പ് ഉള്‍പ്പെടെ 52 ജീവികളെ കീശയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, യുവാവ് പിടിയില്‍ 

ഇഴജന്തുക്കളെ കൂട്ടത്തോടെ വസ്ത്രത്തില്‍ ഒളിപ്പിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശി അറസ്റ്റില്‍
ഇഴജന്തുക്കളെ വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞപ്പോള്‍, ട്വിറ്റര്‍
ഇഴജന്തുക്കളെ വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞപ്പോള്‍, ട്വിറ്റര്‍

ന്യൂയോര്‍ക്ക്:  ഇഴജന്തുക്കളെ കൂട്ടത്തോടെ വസ്ത്രത്തില്‍ ഒളിപ്പിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശി അറസ്റ്റില്‍. അരയിലും പാന്റിന്റെയും ജാക്കറ്റിന്റെയും കീശയിലും ചെറിയ ബാഗുകളിലാക്കി പാമ്പ് ഉള്‍പ്പെടെ 52 ഉരഗജീവികളെയാണ് 30കാരന്‍ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ അമേരിക്കന്‍ കസ്റ്റംസ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിയത്.

മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന കാലിഫോര്‍ണിയയിലെ സാന്‍ യസീഡ്രോയിലാണ് സംഭവം. ട്രക്കിലാണ് ഇയാള്‍ അവിടെ എത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇഴജന്തുക്കളെ കണ്ടെത്തിയത്. 52 ഉരഗജീവികളെയാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത്. പാന്റിന്റെയും ജാക്കറ്റിന്റെയും കീശകളിലും അരഭാഗത്തുമായാണ് ഇവയെ ഒളിപ്പിച്ചിരുന്നത്. ചെറിയ ബാഗുകളിലാണ് ജീവികളെ സൂക്ഷിച്ചിരുന്നത്. 

ഇതില്‍ ഒന്‍പത് പാമ്പുകളും പല്ലിവര്‍ഗത്തില്‍പ്പെട്ട ജീവികളും ഉള്‍പ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന ചില ജീവികളും കൂട്ടത്തില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. 30കാരന്‍ ഏതുമാര്‍ഗത്തിലൂടെയും ജീവികളെ അതിര്‍ത്തി കടത്താനാണ് ശ്രമിച്ചതെന്ന് അധികൃതര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com