എലി ശല്യം കാരണം ഓഫീസ് വൃത്തിയാക്കാൻ ഇറങ്ങി, മേശവലിപ്പിൽ ഉഗ്രവിഷമുള്ള പാമ്പ്; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക് 

മേശവലിപ്പ് തുറന്നപ്പോൾ ചുറ്റിപ്പിണഞ്ഞ നിലയിൽ വലിയ പാമ്പിനെ കണ്ടെത്തുകയായിരുന്നു
ചിത്രം : ഫേസ്ബുക്ക്
ചിത്രം : ഫേസ്ബുക്ക്

ഫീസ് മുറി വൃത്തിയാക്കുന്നതിനിടയിൽ മേശവലിപ്പിൽ നിന്നും ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തി യുവതി. മേശവലിപ്പ് തുറന്നപ്പോൾ ചുറ്റിപ്പിണഞ്ഞ നിലയിൽ വലിയ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പരിഭ്രാന്തയായ യുവതി തലനാരിഴയ്ക്കാണ് പാമ്പിൽ നിന്ന് രക്ഷപെട്ടത്. 

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലാണ് സംഭവം. ഓഫീസ് മുറിയിൽ എലിശല്യം രൂക്ഷമായതിനെ തുടർന്നാണ് യുവതി അടുക്കിപ്പെറുക്കാൻ ഇറങ്ങിയത്. വലിപ്പ് തുറന്നപ്പോൾ പാമ്പിനെക്കണ്ട് ഭയന്നുവിറച്ച ഇവർ ഉടൻതന്നെ മുറിക്കു പുറത്തുകടന്നു വാതിൽ അടച്ചു. പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചതിനെത്തുടർന്ന് ബ്രിസ്ബെയ്ൻ നോർത്ത് സ്നേക്ക് ക്യാച്ചേഴ്സ് ആൻഡ് റീലൊക്കേഷൻ എന്ന സംഘടനയിലെ വിദഗ്ധർ സ്ഥലത്തെത്തി. 

വിദഗ്ധരെത്തിയപ്പോൾ പാമ്പ് മേശക്കുള്ളിൽനിന്നും മുറിയുടെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയിരുന്നു. ബ്രൗൺ സ്നേക് ഇനത്തിൽപ്പെട്ട പാമ്പിനെയാണ് ഓഫീസ് മുറിക്കുള്ളിൽ കണ്ടെത്തിയത്. അഞ്ച് അടി നീളമുള്ളതായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളുടെ പട്ടികയിൽ പെട്ടതാണ് കോമൺ ബ്രൗൺ സ്നേക്കുകളെങ്കിലും ഇവ കടിച്ചുള്ള മരണങ്ങൾ അപൂർവ്വമായെ ഉണ്ടായിട്ടൊള്ളു. ഏറെ പ്രകോപിപ്പിച്ചാൽ മാത്രമേ ഇവ ആക്രമിക്കാൻ മുതിരാറുള്ളൂ. 

മറ്റ് പാമ്പുകളെ അപേക്ഷിച്ച് ബ്രൗൺ സ്നേക് ഇനത്തിൽപ്പെട്ടവയുടെ വിഷപ്പല്ലിന് നീളം കുറവാണ്. ഇവയുടെ കടിയേറ്റാൽ നാല് മില്ലിഗ്രാമിൽ താഴെ അളവിൽ മാത്രമേ വിഷം മനുഷ്യനിലേക്ക് പ്രവേശിക്കൂ. പാമ്പിനെ പിടികൂടിയ ശേഷം സുരക്ഷിതമായ സ്ഥലത്തേക്ക് തുറന്നു വിട്ടതായി സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com