യുഎസിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റ് അന്തരിച്ചു

അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ വനിതാ സ്‌റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റ്‌ അന്തരിച്ചു
മെഡലിന്‍ ഓള്‍ബ്രൈറ്റ്‌ /ഫയല്‍
മെഡലിന്‍ ഓള്‍ബ്രൈറ്റ്‌ /ഫയല്‍

വാഷിങ്ടന്‍: അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ വനിതാ സ്‌റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റ്‌ അന്തരിച്ചു. 85 വയസ്സായിരുന്നു. ബില്‍ ക്ലിന്റന്‍ പ്രസിഡന്റ് ആയിരിക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായത്. 

രണ്ടാം ലോകയുദ്ധത്തിനിടെ സ്വദേശമായ ചെക്കോസ്ലാവോക്യയിലെ നാത്‌സി അധിനിവേശത്തില്‍നിന്നു രക്ഷ തേടി യുഎസില്‍ അഭയം തേടിയതാണ് മാഡലിന്‍ ഓള്‍ബ്രൈറ്റിന്റെ കുടുംബം. 1990കളിലെ ബാള്‍ക്കന്‍ യുദ്ധം, റുവാണ്ട കൂട്ടക്കൊല എന്നീ പ്രശ്‌നങ്ങളില്‍ യുഎസിന്റെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 

ബോസ്‌നിയയില്‍ സെര്‍ബുകള്‍ നടത്തിയ കൂട്ടക്കൊലയ്‌ക്കെതിരെ സ്വീകരിച്ച നിലപാടുകളിലൂടെ ശ്രദ്ധേയയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com