സൗരയൂഥത്തില്‍ മറ്റൊരു ഭൂമിയോ?; ശനിയെ വലംവയ്ക്കുന്ന ഉപഗ്രഹത്തിന് പിന്നാലെ ശാസ്ത്രലോകം

സൗരയൂഥത്തില്‍ ശനിയ്ക്ക് ചുറ്റും ഉപഗ്രഹങ്ങളായ 82 ചന്ദ്രന്മാര്‍ വലം വെയ്ക്കുന്നുണ്ട്
ശനി
ശനി

ന്യൂയോര്‍ക്ക്: ഭൂമിയെ പോലെ ജീവന്റെ അംശമുള്ള മറ്റു ഗ്രഹങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് ശാസ്ത്രലോകം. ഭൂമിക്ക് സമാനമായ പ്രത്യേകതകള്‍ ഉള്ള ഒരു ഉപഗ്രഹത്തിന്റെ പിന്നാലെയാണ് ശാസ്ത്രജ്ഞന്മാര്‍.

സൗരയൂഥത്തില്‍ ശനിയ്ക്ക് ചുറ്റും ഉപഗ്രഹങ്ങളായ 82 ചന്ദ്രന്മാര്‍ വലം വെയ്ക്കുന്നുണ്ട്. ഇതില്‍ ടൈറ്റാന്‍ ആണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഭൂമിക്ക് സമാനമായ പ്രത്യേകതകളാണ് ടൈറ്റാനെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുന്നത്.

ടൈറ്റാന്റെ ഭൂപ്രദേശത്തെ മണ്ണിന്റെ ഘടന പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ടൈറ്റാനില്‍ ഭൂമിക്ക് സമാനമായി കടലും പുഴകളും തടാകങ്ങളുമുള്ളതാണ് ശാസ്്ത്രലോകത്തിന് കൗതുകമാകുന്നത്. മഴ പെയ്താണ് കടല്‍ രൂപാന്തരം പ്രാപിച്ചത്. എന്നാല്‍ ടൈറ്റാനിലെ തടാകങ്ങള്‍ക്ക് ഭൂമിയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്.  വ്യത്യസ്ത മൂലകങ്ങള്‍ കൊണ്ടാണ് ടൈറ്റാനില്‍ തടാകം രൂപപ്പെട്ടതെന്ന് ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദ്രവരൂപത്തിലുള്ള മീഥൈന്‍ അരുവികളാണ് ടൈറ്റാന്റെ മഞ്ഞുപ്രതലത്തിന് കാരണം. നൈട്രജന്‍ കാറ്റുകളാണ് മണല്‍ക്കൂനകള്‍ രൂപപ്പെടാന്‍ ഇടയാക്കിയത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ജീയോളജിസ്റ്റ് മാത്യു ലാപോത്രെയുടെ നേതൃത്വത്തിലാണ് ഗവേഷണം. ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സിലെ ഗവേഷണ റിപ്പോര്‍ട്ടാണ് ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com