വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് പ്രധാനമന്ത്രി; നേപ്പാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

നേപ്പാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യൂബെയുടെ നേപ്പാളി കോണ്‍ഗ്രസും മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ സിപിഎന്‍-യു എം എല്ലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ഷേര്‍ ബഹദൂര്‍ ദ്യൂബെ ഇന്ത്യാ സന്ദര്‍ശന വേളയില്‍/ എഎഫ്പി
ഷേര്‍ ബഹദൂര്‍ ദ്യൂബെ ഇന്ത്യാ സന്ദര്‍ശന വേളയില്‍/ എഎഫ്പി

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യൂബെയുടെ നേപ്പാളി കോണ്‍ഗ്രസും മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ സിപിഎന്‍-യു എം എല്ലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. നേപ്പാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം, നേപ്പാളി കോണ്‍ഗ്രസ് 11 ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സീറ്റുകളില്‍ വിജയിക്കുകയും 46 ഇടത്ത് ലീഡ് ചെയ്യുകയുമാണ്. സിപിഎന്‍ യു എംഎല്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും 42 ഇടത്ത് ലീഡ് ചെയ്യുകയുമാണ്. 

ദാദല്‍ധുര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ദ്യൂബെ 25,534 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ദ്യൂബെയ്ക്ക് എതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുവ എഞ്ചിനീയറായ സാഗര്‍ ധാക്കലിന് 1,302 വോട്ട് മാത്രമാണ് ലഭിച്ചത്. അമ്പത് വര്‍ഷമായി മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും ദ്യൂബെ പരാജയപ്പെട്ടിട്ടില്ല. 

പുതുതായി രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി കാഠ്മണ്ഡു ജില്ലയില്‍ മൂന്നു സീറ്റുകളില്‍ വിജയിച്ചു. രാഷ്ട്രീയ പ്രജാതതന്ത്ര പാര്‍ട്ടി, സിപിഎന്‍-യൂണിഫൈഡ് സോഷ്യലിസ്റ്റ്, നാഗരിക് ഉന്‍മുക്തി പാര്‍ട്ടികള്‍ ഓരോ സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. 

അതേസമയം, നേപ്പാളി കോണ്‍ഗ്രസുമായി സഖ്യമായി മത്സരിച്ച മുന്‍ പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹലിന്റെ സിപിഎന്‍ മാവോയിസ്റ്റിന് ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച് അധികാരത്തിലെത്തിയ കെപി ശര്‍മ ഒലിയും പുഷ്പകമാല്‍ ദഹലും പിന്നീട് സഖ്യം ഉപേക്ഷിക്കുകയായിരുന്നു. ദഹല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍, സിപിഎന്‍-യുഎംഎല്‍ ഹിന്ദുത്വ പാര്‍ട്ടിയായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയുമായാണ് സഖ്യമുണ്ടാക്കിയത്.

275 അംഗ പാര്‍ലമെന്റിലേക്കും 550 അംഗ പ്രവിശ്യ നിയമസഭകളിലേക്കും ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com