ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് സാഹിത്യ നൊബേല്‍ 

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന്
ആനി എര്‍ണു/നൊബേല്‍ സമിതി ട്വീറ്റ് ചെയ്ത ചിത്രം
ആനി എര്‍ണു/നൊബേല്‍ സമിതി ട്വീറ്റ് ചെയ്ത ചിത്രം


സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന്. മനുഷ്യാവസ്ഥകളെ സൂക്ഷ്മമായും ധീരമായും ആവിഷ്‌കരിച്ചതിനാണ് ബഹുമതിയെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു.

ആത്മകഥാംശമുള്ള രചനകളിലൂടെയാണ്, ലോകസാഹിത്യത്തില്‍ ആനി എര്‍ണു ശ്രദ്ധേയയായത്. നോര്‍മന്‍ഡിക്കടുത്ത ഗ്രാമത്തില്‍ ജനിച്ച ആനി ആ ഗ്രാമീണ പശ്ചാത്തലമാണ് എഴുത്തില്‍ ഏറെയും കൊണ്ടുവന്നത്. വ്യക്തിഗത ഓര്‍മകളുടെ വേരുകള്‍ ചികയുന്നതില്‍ അവര്‍ പ്രകടിപ്പിച്ച സൂക്ഷ്മത ശ്രദ്ധേയമാണെന്ന് നൊബേല്‍ സമിതി പറഞ്ഞു.

ക്ലീന്‍ഡ് ഔട്ട്, എ മാന്‍സ് പ്ലേസ്, എ വുമണ്‍സ് സ്റ്റോറി, ഷെയിം, ഹാപ്പനിങ്, പൊസഷന്‍, ദി ഇയേഴ്‌സ്, എ ഗേള്‍സ് സ്റ്റോറി തുടങ്ങിയവയാണ് ആനി എര്‍ണുവിന്റെ പ്രധാന കൃതികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com