സാരി ധരിച്ച സ്ത്രീകളെ ആക്രമിക്കും, നെക്ക്‌ലസ്സും ആഭരണങ്ങളും തട്ടിയെടുക്കും; യുവാവിനെതിരെ വംശീയവിദ്വേഷക്കുറ്റം ചുമത്തി

50 നും 73 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൂടുതലായും ഇയാളുടെ ആക്രമണത്തിന് ഇരയായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


സാന്‍ഫ്രാന്‍സിസ്‌കോ: സാരി ധരിച്ച സ്ത്രീകളെ ആക്രമിച്ച യുവാവിനെതിരെ വിദ്വേഷക്കുറ്റം ചുമത്തി. കാലിഫോര്‍ണിയ സ്വദേശിയായ ലാതന്‍ ജോണ്‍സണ്‍ എന്ന 37 കാരനെതിരെയാണ് സാന്താ ക്ലാര കോര്‍ട്ട്‌നി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് മതവിദ്വേഷക്കുറ്റം ചുമത്തിയത്. 

14 ഹിന്ദു വനിതകളാണ് ഇയാളുടെ ആക്രമണത്തിനിരയായത്. നെക്ക്‌ലസ് അടക്കമുള്ള ആഭരണങ്ങള്‍ ഇയാള്‍ പിടിച്ചുപറിക്കുകയും ചെയ്തു. 50 നും 73 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൂടുതലായും ഇയാളുടെ ആക്രമണത്തിന് ഇരയായത്. 

ഒരിക്കല്‍ സ്ത്രീയെ തള്ളിയിട്ടശേഷം ഭര്‍ത്താവിനെ ആക്രമിക്കുകയും, നിലത്തു വീണ സ്ത്രീയുടെ മാല കവര്‍ന്ന് കാറില്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇയാളുടെ ആക്രമണത്തില്‍ മറ്റൊരു സ്ത്രീക്ക് കഴുത്തിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

അപഹരിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് ഏകദേശം 35,000 അമേരിക്കന്‍ ഡോളര്‍ വില വരുമെന്നാണ് വിലയിരുത്തല്‍. സാരി, ബിന്ദി തുടങ്ങിയ വംശീയ വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളാണ് ഇയാളുടെ ആക്രമണത്തിന് ഇരയായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്ക് 63 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com