പറന്നുയർന്നു, പിന്നാലെ വിമാനത്തിന്റെ ടയർ ഊരി താഴേക്ക്! (വീഡിയോ)

പ്രധാനമായും ബോയിങ് 787 ഡ്രീം ലൈനറിന്റെ ഭാഗങ്ങള്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനം യുഎസിലെ ചാള്‍സ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

റോം: വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് നിന്ന് ടയർ താഴേക്ക് പതിച്ചു. ചരക്കു വിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കു പതിച്ചത്. ഇറ്റലിയിലെ ടറന്റോയില്‍ നിന്ന് പറന്നുയര്‍ന്ന, അറ്റ്‌ലസ് എയറിന്റെ ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കു വീണത്. 

പ്രധാനമായും ബോയിങ് 787 ഡ്രീം ലൈനറിന്റെ ഭാഗങ്ങള്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനം യുഎസിലെ ചാള്‍സ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതും നിമിഷങ്ങള്‍ക്കകം ടയര്‍ നിലത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. ടയര്‍ വീഴുന്നതിനൊപ്പം കറുത്ത പുക ഉയരുന്നതും വീഡിയോയിലുണ്ട്. വിമാനം പിന്നീട് യുഎസില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചെന്നാണ് റിപ്പോർട്ട്. താഴെ വീണ ടയര്‍ റണ്‍വേ അവസാനിക്കുന്ന ഭാഗത്തു നിന്ന് കണ്ടെത്തി.

ബോയിങ് 747- 400 വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍. അത്യാവശ്യമുള്ള ക്രൂ അംഗങ്ങളെ അല്ലാതെ യാത്രക്കാരെ കൊണ്ടു പോകാന്‍ ഡ്രീം ലിഫ്റ്ററിന് അനുവാദമില്ല.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com