സിംഹത്തെ കുടഞ്ഞെറിഞ്ഞു; സീബ്രയുടെ ചെറുത്തുനില്‍പ്പ് - വീഡിയോ 

ഒരു ഘട്ടത്തില്‍ കടിച്ചുപിടിച്ചു കിടന്ന സിംഹവുമായി സീബ്ര പായുന്നതും കാണാം
സിംഹവുമായി ഏറ്റുമുട്ടുന്ന സീബ്രയുടെ ദൃശ്യം
സിംഹവുമായി ഏറ്റുമുട്ടുന്ന സീബ്രയുടെ ദൃശ്യം

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹത്തെ കാണുമ്പോള്‍ തന്നെ മറ്റു മൃഗങ്ങള്‍ ഓടുന്നത് കാണാം. ചില ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സിംഹത്തിന്റെ ആക്രമണത്തെ പ്രതിരോധിച്ച് വിജയിച്ച നിരവധി സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇവിടെ സിംഹത്തെ ധീരമായി നേരിട്ടത് സീബ്രയാണ്. തന്റെ ദേഹത്ത് കടിച്ചുപിടിച്ച് കിടന്ന സിംഹത്തെ സീബ്ര കുടഞ്ഞെറിയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഘട്ടത്തില്‍ കടിച്ചുപിടിച്ചു കിടന്ന സിംഹവുമായി സീബ്ര പായുന്നതും കാണാം. 

റോഡിലൂടെയും മറ്റു വലിച്ചിഴച്ചാണ് സീബ്ര സിംഹത്തെ കൊണ്ടുപോയത്. നിവൃത്തിയില്ലാതെ സിംഹം പിടിവിടുന്നതും സീബ്രയുടെ പിന്നാലെ ഓടുന്നതുമാണ് വീഡിയോയുടെ അവസാനം. ഒരു ഘട്ടത്തിലും പതറാതെ ധീരമായാണ് സീബ്ര, സിംഹത്തോട് ഏറ്റുമുട്ടിയത്. പുല്ലു തിന്നുന്നതിനിടെയാണ് സീബ്രയെ സിംഹം ആക്രമിച്ചത്. 2021ലെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com