'മുട്ടു മടക്കാന്‍' തയ്യാറാവാതെ കാട്ടുപോത്ത്; ചുറ്റില്‍ നിന്നും ആക്രമിച്ച് സിംഹക്കൂട്ടം, ഒടുവില്‍- വീഡിയോ 

മസായി സൈറ്റിങ്‌സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചത്.
കാട്ടുപോത്തിനെ ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റെ ദൃശ്യം
കാട്ടുപോത്തിനെ ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റെ ദൃശ്യം

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. സിംഹത്തിന്റെ പിടിയില്‍ അകപ്പെട്ടാല്‍ രക്ഷയില്ലെന്നാണ് പൊതുവേ പറയാറ്. ഇപ്പോള്‍ കാട്ടുപോത്തിനെ സിംഹക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മസായി സൈറ്റിങ്‌സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചത്. സിംഹത്തിന്റെ വേട്ടയാടല്‍ രീതി പരിചയപ്പെടുത്തുന്നു എന്ന വിവരണത്തോടെയാണ് വീഡിയോ. 

പെണ്‍സിംഹങ്ങള്‍ ചേര്‍ന്ന് കാട്ടുപോത്തിനെ നിലത്ത് വീഴ്ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. കരുത്തുറ്റ കാട്ടുപോത്ത് ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നത്. ഒടുവില്‍ ഒരു ആണ്‍സിംഹം എത്തി കാട്ടുപോത്തിനെ വീഴ്ത്തുന്നതാണ് വീഡിയോ. പിന്നില്‍ നിന്ന് ആക്രമിച്ചാണ് ആണ്‍സിംഹം കാട്ടുപോത്തിനെ നിലത്ത് വീഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com