ബുര്‍ജ് ഖലീഫയേക്കാള്‍ വലിപ്പം, ആറുലക്ഷം വര്‍ഷം കൂടുമ്പോഴുള്ള പ്രതിഭാസം; ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഉല്‍ക്ക, ആകാശത്ത് ഇന്ന് വിസ്മയക്കാഴ്ച- വീഡിയോ 

ദുബൈയിലെ ബുര്‍ജ് ഖലീഫയേക്കാള്‍ വലിപ്പമുള്ള ഉല്‍ക്ക ഇന്ന് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ദുബൈയിലെ ബുര്‍ജ് ഖലീഫയേക്കാള്‍ വലിപ്പമുള്ള ഉല്‍ക്ക ഇന്ന് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകും. ഇന്ന് രാത്രി ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഉല്‍ക്ക യാതൊരുവിധ ഭീഷണിയും സൃഷ്ടിക്കില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ അറിയിച്ചു. നേരത്തെ ആറുലക്ഷം വര്‍ഷം കൂടുമ്പോള്‍ വരുന്ന ഈ പ്രതിഭാസം ഭൂമിക്ക് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൗരയൂഥത്തിലൂടെയാണ് ഇത് സഞ്ചരിക്കുന്നത്. ഭൂമിയില്‍ നിന്ന് 19 ലക്ഷം കിലോമീറ്റര്‍ അകലെകൂടിയാണ് ഇത് കടന്നുപോകുക. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ അഞ്ചുമടങ്ങിന് മുകളില്‍ വരും. 7482(1994 പിസി വണ്‍) എന്ന് പേരിട്ടിരിക്കുന്ന ഈ ഉല്‍ക്കയ്ക്ക് കഴിഞ്ഞദിവസങ്ങളില്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഉല്‍ക്കകളെക്കാള്‍ വലിപ്പം കൂടുതലാണ് എന്നതായിരുന്നു ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തിയത്.

മണിക്കൂറില്‍ 70,000 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. ഇതിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഒരു കിലോമീറ്റാണ് ഇതിന്റെ വ്യാസം. ദുബൈയിലെ ബുര്‍ജ് ഖലീഫയ്ക്ക് 830 മീറ്ററാണ് പൊക്കം. എന്നാല്‍ ഈ ഉല്‍ക്കയുടെ ഉയരം 1052 മീറ്റര്‍ വരും. ഉല്‍ക്കയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഇത് ദൃശ്യമാകും. നാസയുടെ ഐ വൈബ്‌സൈറ്റ് വഴിയും ഉല്‍ക്കയെ നിരീക്ഷിക്കാം. വെബ്‌സൈറ്റിലെ വിര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രൊജക്ടില്‍ ലൈവ് സ്ട്രീം ഉണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com