ലൈവ് റിപ്പോർട്ടിങ്ങിനിടെ ആൺകുട്ടിയുടെ കരണത്തടിച്ച് മാധ്യമപ്രവർത്തക; വിഡിയോ വൈറൽ, വിശദീകരണം 

ഈദ് ദിനാഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പാക്ക് മാധ്യമപ്രവർത്തക മയ്‌ര ഹാഷ്മി സമീപത്തുണ്ടായിരുന്ന പയ്യനെ ത‌ല്ലിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കറാച്ചി: ലൈവ് റിപ്പോർട്ടിങ്ങിനിടെ ആൺകുട്ടിയുടെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പാക്ക് മാധ്യമപ്രവർത്തക മയ്‌ര ഹാഷ്മി സമീപത്തുണ്ടായിരുന്ന പയ്യനെ ത‌ല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള വിഡിയോ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

ഹാഷ്മി കാമറയ്ക്ക് മുന്നിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെ വെളുത്ത ഷർട്ട് ധരിച്ച കുട്ടി മറ്റൊരാളെ കൈ കാണിച്ച് വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ കുട്ടി എന്തോ സംസാരിക്കുന്നുമുണ്ട്. ഇതിനുപിന്നാലെയാണ് ഹാഷ്മി കുട്ടിയുടെ മുഖത്തടിച്ചത്. അതേസമയം എന്തിനാണ് തല്ലിയതെന്ന് വിഡിയോയിൽ വ്യക്തമല്ല. സമൂഹമാധ്യമങ്ങളിൽ ഹാഷ്മിയെ വിമർശിച്ചും പിന്തുണച്ചും നിരവധിപ്പേർ രം​ഗത്തെത്തി. ഇതിനുപിന്നാലെ തന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രം​ഗത്തെത്തുകയായിരുന്നു മയ്‍ര ഹാഷ്മി. 

ലൈവ് ബ്രോഡ്കാസ്റ്റിനിടയിൽ ആ കുടുംബത്തെ യുവാവ് മോശമായി പറഞ്ഞെന്നും അത് അവരെ അസ്വസ്ഥരാക്കിയെന്നും മയ്‍ര ഹാഷ്മി ട്വിറ്ററിൽ പറഞ്ഞു. ഇത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കില്ലെന്നും അവർ ട്വീറ്റിൽ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com