യുഎഇയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു; പ്രതിദിനരോഗികള്‍ 1500ലേക്ക്; ഒരു മരണം

ഫെബ്രുവരി 14ന് ശേഷം ഈ മാസം 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അബുദാബി: യുഎഇയില്‍ പ്രതിദിന കോവിഡ്-19 കേസുകളില്‍ വര്‍ധന.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,489 പേര്‍ക്കാണ് രോഗബാധ. 1,568 പേര്‍ രോഗമുക്തി നേടിയതായും ഒരാള്‍ മരിച്ചതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 14ന് ശേഷം ഈ മാസം 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറില്‍ താഴെയെത്തിയ നിരക്ക് പെട്ടെന്നു വര്‍ധിക്കുകയായിരുന്നു. 

ആകെ രോഗികള്‍: 9,27,387. രോഗമുക്തി നേടിയവര്‍ ആകെ: 9,08,145. ആകെ മരണം2,309.  ചികിത്സയിലുള്ളവര്‍:  16,933.  . വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,24,266 പരിശോധനകള്‍ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 166.8 ദശലക്ഷം ആയി. കേസുകള്‍ വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. മാസകും സാമൂഹിക അകലവും നിര്‍ബന്ധമാക്കി. 

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മാര്‍ഗിനിര്‍ദേശങ്ങള്‍ അനുസരിക്കണം. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ Consumerrights.ae
വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com