റഷ്യ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎന്‍ പ്രമേയം; 5 രാജ്യങ്ങള്‍ എതിര്‍ത്തു; ഇന്ത്യ വിട്ടുനിന്നു

ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പില്‍ വിട്ടുനിന്നു
യുഎൻ പ്രമേയം പാസ്സാക്കുന്നു/ പിടിഐ ചിത്രം
യുഎൻ പ്രമേയം പാസ്സാക്കുന്നു/ പിടിഐ ചിത്രം

ന്യൂയോര്‍ക്ക്: യുക്രൈനിലെ സൈനിക ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. അഞ്ചു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പില്‍ വിട്ടുനിന്നു. 

ഏതാനും ദിവസം മുമ്പ് റഷ്യന്‍ അധിനിവേശത്തെ എതിര്‍ത്ത് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. ഇന്ത്യയ്ക്ക് പുറമേ ചൈനയും യുഎഇയും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.

ആക്രമണം ശക്തമാക്കി റഷ്യ


സൈനിക ആക്രമണം ശക്തമായി തുടരുന്നതിനിടെ, റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തല്‍ അടക്കം ചര്‍ച്ചയാകാമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. 

റഷ്യന്‍ സംഘത്തലവന്‍ വ്‌ലാഡിമിര്‍ മെഡിന്‍സ്‌കിയാണ് റഷ്യന്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ക്കായി റഷ്യന്‍ സംഘം സ്ഥലത്തെത്തി. യുക്രൈന്‍ സംഘം ഇന്നെത്തും. ഇന്നലെ നടത്താന്‍ തീരുമാനിച്ച ചര്‍ച്ച പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ചര്‍ച്ച നടത്തണമെങ്കില്‍ റഷ്യ ബോംബാക്രമണം നിര്‍ത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. അതേസമയം റഷ്യന്‍ സേന കീവില്‍ ആക്രമണം കടുപ്പിക്കുകയാണ്. നഗര കേന്ദ്രങ്ങളിലും പുറത്തും സ്‌ഫോടനങ്ങളുണ്ടായി. ജനവാസകേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വെക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com