മാവോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി തലപ്പത്ത്; മൂന്നാം ടേമിനൊരുങ്ങി ഷി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് ഷി ജിന്‍പിങ്ങിന്റെ സ്ഥാനം ഉറപ്പിക്കാന്‍ പ്രചാരണം ശക്തമാക്കി സിസിപി
ഷി ജിന്‍പിങ്/എഎഫ്പി
ഷി ജിന്‍പിങ്/എഎഫ്പി

ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് ഷി ജിന്‍പിങ്ങിന്റെ സ്ഥാനം ഉറപ്പിക്കാന്‍ പ്രചാരണം ശക്തമാക്കി സിസിപി. ജനറല്‍ സെക്രട്ടറിയായി രണ്ടു ടേം പൂര്‍ത്തിയാക്കിയ ഷി, മൂന്നാമതും സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രചാരണങ്ങളെല്ലാം ഷിയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 

മൂന്നാമത്തെ ടേം പൂര്‍ത്തിയാക്കുന്നതോടെ, മാവോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച രണ്ടാമത്തെ നേതാവ് എന്ന റെക്കോര്‍ഡ് ഷിയുടെ പേരിലാകും. 33 വര്‍ഷമാണ് മാവോ സേ തുങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ചത്. 1989 മുതല്‍ 2002 വരെ 13 വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ച ജിയാങ് സെമിന്റെ റെക്കോര്‍ഡ് ഷി ജിന്‍പിങ് മറികടക്കും. 

ചൈനയുടെ പുനരുജ്ജീകരണത്തിന് വേണ്ടി വരും കലങ്ങളില്‍ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രചാരണമാണ് പ്രധാനമായി നടക്കുന്നത്. ഇത് ഷി ജിന്‍പിങ്ങിന്റെ സ്വപ്‌ന പദ്ധതിയാണ് എന്ന നിലയിലാണ് പ്രചാരണങ്ങള്‍. ഇതിന്റെ ഭാഗമായി 2012 മുതല്‍ ാജ്യം കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷന്‍ പരിപാടിയില്‍ ഷി നേരിട്ടെത്തുകയും .ചെയ്തു. ബീജിങില്‍ നിന്നുള്ള സിസിപി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കൊപ്പമായിരുന്നു ഷിയുടെ സന്ദര്‍ശനം. 

പാര്‍ട്ടിയില്‍ തന്റെ ടേമിനെ 'പുതിയ യുഗം' എന്നാണ് ഷി വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ 16 മുതല്‍ 18വരെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20മത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. 

ഷിയുടെ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും ചൈനയില്‍ വ്യാപക പ്രതിഷേധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിന്റെ പേരിലുള്ള ബലപ്രയോഗ അടച്ചിടലുകളും മറ്റും സര്‍ക്കാരിന് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ച സാഹചര്യത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത സമ്മേളനം നടക്കുന്നത്. ഹോങ് കോങ് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ചൈനീസ് നയത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വിമര്‍ശനങ്ങളെ മറികടക്കാനാണ് പുതിയ പ്രചാരണങ്ങള്‍ക്ക് പാര്‍ട്ടി തുടക്കം കുറിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com