ചെളിയില്‍ താഴ്ന്നുപോയി; തുമ്പിക്കൈയും കണ്ണുകളും മാത്രം അനക്കാം, രണ്ടുദിവസത്തിന് ശേഷം ആനകള്‍ക്ക് രക്ഷ (വീഡിയോ)

രണ്ടുദിവസമായി ചെളിയില്‍ പുതഞ്ഞുപോയ ആനകളെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ണ്ടുദിവസമായി ചെളിയില്‍ പുതഞ്ഞുപോയ ആനകളെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കെനിയയിലാണ് ശരീരം മൊത്തം ചെളിയില്‍ പുതഞ്ഞുപോയ രണ്ടു ആനകളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. 

ഷെല്‍ഡ്രിക്ക് വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ആണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളക്കെട്ടിന് സമീപത്തെ ചെളിയിലാണ് ആനകള്‍ കുടുങ്ങിയത്. വെള്ളം കുടിക്കാനായി എത്തിയപ്പോള്‍ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്. വരള്‍ച്ചാ കാലത്ത് കെനിയയില്‍ ഇത് സാധാരണമാണെന്ന് ഷെല്‍ഡ്രിക്ക് വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. 

ചെളിയില്‍ കുടുങ്ങിയാല്‍ പിന്നെ സഹായമില്ലാതെ ആനകള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകില്ല. വളരെ ശ്രമപ്പെട്ടാണ് ആനകളെ ഇവര്‍ എഴുന്നേല്‍പ്പിച്ചത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com