അമേരിക്കയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; മരണം 21 ആയി

ചുഴലിക്കാറ്റിൽ ടെന്നിസിയിലും ഇന്ത്യാനയിലും കനത്ത നാശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിം​ഗ്ടൺ: അമേരിക്കയുടെ തെക്ക്, മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മരണം 21 ആയി. ഒട്ടേറെ പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ കൊടുങ്കാറ്റിൽ തകർന്നു. ലോവ, മസൂറി, ടെന്നിസി, വിസ്‍കോസിൻ, ഇന്ത്യാന, ടെക്സാസ് എന്നിവിടങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ടെന്നിസിയിലും ഇന്ത്യാനയിലും കനത്ത നാശനാഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞയാഴ്ച മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റിൽ തകർന്ന പ്രദേശങ്ങൾ പ്രസിഡന്റ് ജോ ബൈഡൻ സന്ദർശിച്ചതിന് പിന്നാലെയാണ് പുതിയ കൊടുംങ്കാറ്റ് നാശം വിതച്ചത്. 

വ്യാപക നാശനഷ്ടമുണ്ടായെന്നും രക്ഷാസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും അർക്കനാസിലെ ലിറ്റിൽ റോക്കിന്റെ മേയറായ ഫ്രാങ്ക് സ്കോട്ട് ജൂനിയർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും മറ്റുമായി ആർക്കൻസോയിൽ ഗവർണർ സാറാ ഹക്ക്ബീ സാൻഡേർസിന്റെ നേതൃത്വത്തിൽ നൂറംഗ നാഷണൽ ഗാർഡ് സംഘം രൂപവത്കരിച്ചിട്ടുണ്ട്.

എന്നാൽ കഴിഞ്ഞയാഴ്ച കൊടുങ്കാറ്റ് വീശിയ മേഖലകളിൽ ചൊവ്വാഴ്ച വീണ്ടും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com