ഒന്നിന് പിറകെ ഒന്നായി ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്കകള്‍, 150 അടി വലിപ്പം; 67,656 കിലോമീറ്റര്‍ വേഗം, മുന്നറിയിപ്പുമായി നാസ

ഭൂമിയെ ലക്ഷ്യമാക്കി ഒന്നിലധികം ഉല്‍ക്കകള്‍ നീങ്ങുന്നതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  ഭൂമിയെ ലക്ഷ്യമാക്കി ഒന്നിലധികം ഉല്‍ക്കകള്‍ നീങ്ങുന്നതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. ഇന്നും വരുംദിവസങ്ങളിലുമായി അഞ്ചു ഉല്‍ക്കകളാണ് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുക. 

ഇന്ന് മൂന്ന് ഉല്‍ക്കകളാണ് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുക. 45 അടിയും 82 അടിയും 92 അടിയും വലിപ്പുമുള്ളതാണ് ഈ ഉല്‍ക്കകള്‍. 2023 എഫ് 6, 2023 എഫ് എസ് 11, എഫ് എ 7 എന്നി പേരുകളില്‍ അറിയപ്പെടുന്ന ഉല്‍ക്കകളാണ് ഭൂമിയെ ലക്ഷ്യമാക്കി ഇന്നുവരുന്നത്. 

65 അടി വലിപ്പമുള്ള മറ്റൊരു ഉല്‍ക്ക ബുധനാഴ്ച ഭൂമിക്ക് അരികിലൂടെ കടന്നുപോകും. ഈ ദിവസങ്ങളില്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഏറ്റവും വലിയ ഉല്‍ക്ക വ്യാഴാഴ്ചയിലേതാണ്. വിമാനത്തിന്റെ വലിപ്പമുള്ള, ഏകദേശം 150 അടി വീതിയുള്ള പാറയ്ക്ക് സമാനമായ ഉല്‍ക്ക 67,656 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിയില്‍ നിന്ന് 4,190,000 കിലോമീറ്റര്‍ അകലെകൂടി ഉല്‍ക്ക കടന്നുപോകുമെന്നും നാസ മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com