'രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചതാണ് ഞാൻ‌ ചെയ്‌ത കുറ്റം'; രണ്ട് മണിക്കൂർ നീണ്ട വാദം, ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്നു
ഡോണൾഡ് ട്രംപ്/പിടിഐ
ഡോണൾഡ് ട്രംപ്/പിടിഐ

ന്യൂയോർക്ക്. താൻ ചെയ്‌ത ഒരേയൊരു കുറ്റം രാജ്യം നശിപ്പിക്കാൻ ശ്രമിച്ചവരിൽ നിന്നും നിർഭയമായി രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചുതാണെന്ന്
ലൈം​​​ഗികാരോപണ കേസിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നമ്മുടെ നാടിനെ സംരക്ഷിക്കണമെന്നും അമേരിക്കയിൽ ഇങ്ങനെ ഒന്ന് നടക്കുമെന്ന് കരുതിയില്ലെന്നും അറസ്റ്റിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്‌ത് ട്രംപ് പറഞ്ഞു. 

ചെവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 11മണിയോടെയാണ് ഡോണൾഡ് ട്രംപ് മാൻഹാട്ടൺ കോടതിയിൽ കീഴടങ്ങിയത്. കോടതിയിൽ കുറ്റപത്രം വായിച്ച് കേട്ട ട്രംപ് തന്റെ പേരിൽ ചുമത്തിയ കുറ്റകൾ എല്ലാം നിഷേധിച്ചു.  34 കുറ്റങ്ങളാണ് കോടതി ട്രംപിനെതിരെ ചുമത്തിയത്. തന്നെ കുറ്റവിമുക്തനാക്കണമെന്ന് ട്രംപി കോടതിയോട് അപേക്ഷിച്ചു. രണ്ട് മണിക്കൂർ നീണ്ട കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ ട്രംപി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

ആദ്യമായാണ് അമേരിക്കയിൽ ഒരു മുൻ പ്രസിഡന്റ് ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്നത്. പോൺ താരം സ്‌റ്റോമി ഡാനിയൽസിന് 2016-ലെ തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നൽകിയതെന്നായിരുന്നു ആരോപണം.എന്നാൽ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം. ട്രംപിന്റെ അറസ്റ്റിനെത്തുടർന്ന് ട്രംപ് അനുകൂലികൾ കലാപമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ന്യൂയോർക്കിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com