ആരാണ് കാട്ടിലെ ശരിക്കും രാജാവ്?; സിംഹങ്ങളും കാണ്ടാമൃഗങ്ങളും നേര്‍ക്കുനേര്‍- വീഡിയോ 

സഫാരിക്കിടെ സഞ്ചാരികള്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍
കാണ്ടാമൃഗങ്ങളെ കണ്ട് വഴിമാറിപ്പോകുന്ന സിംഹങ്ങളുടെ ദൃശ്യം
കാണ്ടാമൃഗങ്ങളെ കണ്ട് വഴിമാറിപ്പോകുന്ന സിംഹങ്ങളുടെ ദൃശ്യം

കാട്ടിലെ രാജാവായാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. കൂറ്റന്‍ ആനകളെ പോലെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ സിംഹത്തിന് കഴിയും. എന്നാല്‍ ചില സമയങ്ങളില്‍ ചെറിയ ജീവികളുടെ മുന്നില്‍ പോലും സിംഹം തോറ്റുപോയതിന്റെ നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാണ്ടാമൃഗങ്ങളും സിംഹങ്ങളും നേര്‍ക്കുനേര്‍ വന്നാല്‍, ആരാണ് ജയിക്കുക എന്ന സംശയം ആര്‍ക്കും ഉയര്‍ന്നുവരാം. എങ്കിലും സിംഹം ജയിക്കുമെന്നായിരിക്കും ഭൂരിപക്ഷം ആളുകളും പറയുക. ഇപ്പോള്‍ കാണ്ടാമൃഗങ്ങളെ കണ്ട്  ഭയന്ന് പിന്തിരിഞ്ഞു പോകുന്ന സിംഹങ്ങളുടെ വീഡിയോയാണ് വൈറലാകുന്നത്

സഫാരിക്കിടെ സഞ്ചാരികള്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. വനപാതയില്‍ രണ്ട് സിംഹങ്ങള്‍ വിശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം.  അല്പസമയത്തിന് ശേഷം രണ്ട് കാണ്ടാമൃഗങ്ങള്‍ ആ വഴി നടന്നുവന്നു. സാധാരണഗതിയില്‍ സിംഹങ്ങളെ കണ്ട് കാണ്ടാമൃഗങ്ങള്‍ വഴിമാറി പോകാനാണ് സാധ്യത. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ മറിച്ചായിരുന്നു. കാണ്ടാമൃങ്ങളെ കണ്ടതോടെ സിംഹങ്ങളിലൊന്ന് ഓരേറ്റുമുട്ടല്‍ ഒഴിവാക്കാനെന്നപോലെ അവിടെ നിന്നും എഴുന്നേറ്റു.

തൊട്ടു പിന്നാലെ രണ്ടാമത്തെ സിംഹവും എഴുന്നേറ്റ് കാണ്ടാമൃഗങ്ങള്‍ക്ക് നടന്നുപോകാന്‍ സൗകര്യമൊരുക്കാനായി വഴിയുടെ വശത്തെ കുറ്റിക്കാട്ടിലേക്ക് കയറി നില്‍ക്കുകയായിരുന്നു. അതേസമയം കാണ്ടാമൃഗങ്ങളാകട്ടെ സിംഹങ്ങളെ കണ്ടതിന്റെ ഭയമേതുമില്ലാതെ അവയ്ക്ക് തൊട്ടരികിലെത്തുകയും ചെയ്തു. അപ്പോഴേക്കും പാതയുടെ മറുവശത്തേക്ക് രണ്ട് സിംഹങ്ങളും നടന്നു നീങ്ങിയിരുന്നു. സിംഹങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് അല്‍പസമയം നിന്ന ശേഷം കാണ്ടാമൃഗങ്ങളും മുന്നോട്ട് നടന്നു.  കാണ്ടാമൃഗങ്ങളാണ് കാട്ടിലെ രാജാക്കന്മാര്‍ എന്ന തലക്കെട്ടോടെയാണ് പലരും വീഡിയോ പങ്കുവയ്ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com