"ഇതുവരെ എഴുതിയതിൽ ഏറ്റവും വ്യക്തിപരം"; പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് മലാല യൂസഫ്സായി

'ഐ ആം മലാല' പുറത്തിറങ്ങിയിട്ട് ഈ ഒക്ടോബറിൽ ഒരു ദശാബ്ദം തികയും.  പുതിയ പുസ്തകം എഴുതുന്നതിന്റെ പണിപ്പുരയിലാണെന്ന് മലാല തന്നെയാണ് അറിയിച്ചത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂയോർക്ക്: മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ മലാല യൂസഫ്സായി പുതിയ പുസ്തകം എഴുതുന്നു. പുതിയ പുസ്തകം എഴുതുന്നതിന്റെ പണിപ്പുരയിലാണെന്ന് മലാല തന്നെയാണ് അറിയിച്ചത്. "എന്റെ ജീവിതത്തിന്റെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസാധാരണമായ പരിവർത്തനത്താൽ അടയാളപ്പെടുത്തിയിരിക്കുന്നു - സ്വാതന്ത്ര്യം, പാർട്ണർഷിപ്പ്, ആത്യന്തികമായി എന്നെത്തന്നെ കണ്ടെത്തിയിരിക്കുന്നു. ഇത് ഇതുവരെ ഞാൻ എഴുതിയതിൽ ഏറ്റവും വ്യക്തിപരമായ പുസ്തകമായിരിക്കും. നിങ്ങളെല്ലാവരും അത് വായിക്കാനായി ഞാൻ കാത്തിരിക്കുന്നു", എന്ന് കുറിച്ചാണ് പുസ്തകത്തെക്കുറിച്ച് മലാല അറിയിച്ചത്. 

'ഐ ആം മലാല' പുറത്തിറങ്ങിയിട്ട് ഈ ഒക്ടോബറിൽ ഒരു ദശാബ്ദം തികയും. അതിനുശേഷം എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് പങ്കുവയ്ക്കാൻ താൻ വളരെ ആവേശത്തിലാണെന്നും മലാല കുറിച്ചു. ഏട്രിയ ബുക്സ് ആണ് പ്രസാദകർ. ഇതുവരെ പേരിട്ടിട്ടില്ലാത്ത പുസ്തകം പുറത്തിറക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പോരാടിയതിന് 2012 ഒക്ടോബർ 9ന് മലാലയ്ക്കു നേരെ താലിബാൻ ഭീകരർ നിറയൊഴിച്ചു. സ്വാത് താഴ്‌വരയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചു. ഇതിനുപിന്നാലെ ഭീകരർ സ്‌കൂൾ ബസിൽ കയറി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും മലാല അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതടക്കമുള്ള അനുഭവങ്ങൾ വിവരിക്കുന്ന ‘ഞാൻ മലാല’ എന്ന ആത്മകഥ ദശലക്ഷക്കണക്കിനു കോപ്പികളാണു വിറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com