വിമാന കമ്പനിക്ക് അബദ്ധം പറ്റി, 8 ലക്ഷം വിലമതിക്കുന്ന വിമാന ടിക്കറ്റുകൾ വിറ്റത് 24,000 രൂപയ്‌ക്ക്; അന്വേഷണം

8.5 ലക്ഷം വിലമതിക്കുന്ന വിമാന ടിക്കറ്റുകൾ വിൽപ്പന നടത്തിയത് 24,000 രൂപ നിരക്കിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടോക്കിയോ: സങ്കോതിക പിഴവിനെ തുടർന്ന് ജപ്പാനിലെ ഓള്‍ നിപ്പോൺ എയര്‍വേയ്‌സ് തങ്ങളുടെ വിമാന ടിക്കറ്റുകൾ വിറ്റത് നിസാര നിരക്കിൽ. പതിനായിരം ഡോളര്‍ ( ഏകദേശം 8.2 ലക്ഷം രൂപ) വിലമതിക്കുന്ന ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ വിൽപന നടത്തിയത് വെറും 300 ഡോളറിനാണ് (24,000 രൂപ). വെബിസൈറ്റിലെ തകരാറാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് ജപ്പാനിലേക്കും തുടർന്ന് ന്യൂയോര്‍ക്ക്, സിങ്കപ്പൂര്‍, ബാലി എന്നിവിടങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകളാണ് ഇത്തരത്തിൽ അബദ്ധത്തിൽ വിറ്റഴിച്ചത്. ജക്കാർത്തയിൽ നിന്നും ന്യൂയോർ‌ക്ക്, ടോക്കിയോ വഴി കരിബിയയിലേക്ക് പോകാൻ ഒരു യാത്രക്കാരന് വെറും 890 ഡോളറാണ് (73,000 രൂപ) ടിക്കറ്റ് ചാർജ് ആയത്. 

6.8 ലക്ഷം രൂപ മുതല്‍ 8.5 ലക്ഷം രൂപവരെ വിലമതിക്കുന്ന വിമാന ടിക്കറ്റുകൾ ഓള്‍ നിപ്പോൺ എയര്‍വേയ്‌സിന്റെ വെബിസൈറ്റിൽ നിന്നും  യാത്രക്കാര്‍ക്ക് 24,000 രൂപ മുതല്‍ 45,000 രൂപയ്ക്ക്  ലഭ്യമായത്. 6.7 ലക്ഷം രൂപയുടെ ടിക്കറ്റ് 45000 രൂപയ്ക്ക് ലഭിച്ചെന്ന് എയർലെെൻസ് ഉദ്യോ​ഗസ്ഥനായ ജോണി വോങ് വെളിപ്പെടുത്തി.

അതേസമയം എത്ര യാത്രക്കാര്‍ക്കാണ് കുറഞ്ഞ വിലയ്ക്ക് ടിക്കറ്റ് ലഭ്യമായതെന്ന വിവരം ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാൽ ലഭിച്ച ടിക്കറ്റുകൾ ഉപയോഗിച്ച് മെയ് മാസത്തിന് മുൻപ് യാത്ര ചെയ്യണമെന്ന് എയർലൈൻസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com