ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വൻ നാശം വിതച്ച് ഹവായ് ദ്വീപിൽ കാട്ടുതീ; 36 മരണം, ജീവൻ രക്ഷിക്കാൻ കടലിൽ ചാടി ജനങ്ങൾ (വീഡിയോ)

കടലിൽ ചാടിയ പലരേയും കോസ്റ്റ് ​ഗാർഡ് രക്ഷപ്പെടുത്തി. ​ഗുരുതരമായി പരിക്കേറ്റ 20ഓളം പേരെ വിമാന മാർ​ഗം ആശുപത്രിയിലേക്ക് മാറ്റി

ന്യൂയോർക്ക്: പടിഞ്ഞാറൻ അമേരിക്കയിലെ ഹവായ് ദ്വീപ് സമൂഹത്തിന്റെ ഭാ​ഗമായ മൗഇ ദ്വീപിൽ വൻ കാട്ടതീ. അപകടത്തിൽ 36 പേർ മരിച്ചു. ജീവൻ രക്ഷിക്കാൻ നിരവധി പേർ പസഫിക് സമുദ്രത്തിലേക്ക് ചാടി. റിസോർട്ട് ന​ഗരമായ ലഹായിനയിലാണു തീ പടർന്നു പിടിച്ചത്. 

കടലിൽ ചാടിയ പലരേയും കോസ്റ്റ് ​ഗാർഡ് രക്ഷപ്പെടുത്തി. ​ഗുരുതരമായി പരിക്കേറ്റ 20ഓളം പേരെ വിമാന മാർ​ഗം ആശുപത്രിയിലേക്ക് മാറ്റി. 

ന​ഗരത്തിനു സമീപത്തായി വീശിയടിച്ച ചുഴലിക്കാറ്റ് കാട്ടുതീ പടർന്നുപിടിക്കാൻ കാരണമായി. ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയിൽ അടുത്തടുത്തായി നൂറുകണക്കിനു വീടുകളും വലിയ ​ഹോട്ടലുകളുമുണ്ട്. ഇവയിൽ മിക്കതും അ​ഗ്നിക്കിരയായി. 

തീ പിടിച്ചതിനു പിന്നാലെ 11,000 ടൂറിസ്റ്റുകളെ ദ്വീപിൽ നിന്നു ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ദ്വീപിന്റെ പടിഞ്ഞാറു ഭാ​ഗത്തെ പല സ്ഥലങ്ങളും പൂർമായും കത്തി നശിച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് കാട്ടുതീ പടരാൻ തുടങ്ങിയത്. ആയിരം ഏക്കറോളം സ്ഥലമാണ് കാട്ടു തീയിൽ കത്തി നശിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com