സ്‌പൈഡർമാനിലെ ഗ്രീൻ ഗോബ്ലിന് സമാനം; പെറുവിൽ  ഭയം വിതച്ച് അന്യ​ഗ്രഹ ജീവികൾ, സത്യാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സംഘം

രാത്രികാലങ്ങളിൽ ഭീകരരൂപത്തിൽ ​ഗ്രാമവാസികളെ പേടിപ്പിക്കും 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാത്രികാലങ്ങളിൽ ഇരുണ്ട നിറമുള്ള ഹുഡുകളിൽ പറക്കുന്ന ഏഴ് അടി ഉയരമുള്ള നിഗൂഢ ജിവികൾ, മുന്നിൽപെട്ടാൽ ആക്രമിക്കും. പെറുവിലെ ഗ്രാമവാസികളെ ഭീതിയിലാക്കി അന്യ​ഗ്രഹ ജീവികളുടെ സാന്നിധ്യം. സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സംഘം.

ജൂലൈ 11ഓടെയാണ് ​ഗ്രാമങ്ങളിൽ അസ്വഭാവിക സംഭവങ്ങൾ അരങ്ങേറി തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. സ്‌പൈഡർ മാൻ സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഗ്രീൻ ഗോബ്ലിന് സമാനമായ രീതിയിൽ നീണ്ട തലയും മഞ്ഞ നിറത്തിലുള്ള കണ്ണുകളുമായി ഇവ ​ഗ്രാമങ്ങളിലാകെ പറന്നു നടന്നു ആളുകളെ പേടിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ ഗ്രാമവാസികൾ അന്യ​ഗ്രഹ ജീവികളെന്ന് തെറ്റുദ്ധരിച്ചത് യഥാർത്ഥത്തിൽ സ്വർണ ഖനി മാഫിയ സംഘത്തിൽ പെട്ടവരാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 

സ്വർണ ഖനി മേഖലയിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ച് ഇവരിൽ പേടിയുണ്ടാക്കി വീടിന് പുറത്തിറക്കാതെയിരുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും അന്വേഷണം സംഘം പറഞ്ഞു. ജൂലൈ 29ന് 15കാരിയെ സംഘം തട്ടികൊണ്ട് പോയിയിരുന്നു. കഴുത്തിലുൾപ്പെടെ മുറിവുകളുമായാണ് പെൺകുട്ടിയെ പിന്നീട് കണ്ടെത്തിയത്. സ്വർണ മാഫിയ സംഘം ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത് പെറുവാണ്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com