ആഫ്രിക്കയിലെ കേപ് വെര്‍ഡെയിൽ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 63 മരണം; ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

101 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്
കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി/ എഎൻഐ
കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി/ എഎൻഐ

ഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡെ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി അറുപതിലധികം ആളുകൾ മരിച്ചു. ഇതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. കാണാതായവരെ മരിച്ചതായി കണക്കാക്കുമെന്നു എന്ന് കേപ് വെര്‍ഡെ അധികൃതർ അറിയിച്ചു. അപകടത്തിൽ നിന്നും നാല് കുട്ടികളടക്കം 38 പേർ രക്ഷപ്പെട്ടു. 

പൈറോഗ് എന്ന് അറിയപ്പെട്ട തടികൊണ്ട് നിര്‍മിച്ച വലിയ മത്സ്യബന്ധന ബോട്ടിൽ ജൂലൈ 10ന് സെന​ഗലിൽ നിന്നും 101 പേരാണ് യാത്ര പുറപ്പെട്ടത്. ഏകദേശം 63 പേരെങ്കിലും മരിച്ചു എന്നാണ് കണക്കാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ കവാടമെന്ന് അറിയപ്പെടുന്ന സ്പാനിഷ് കാനറി ദ്വീപില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദ്വീപാണ് കേപ് വെര്‍ഡെ. യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാൻ കുടിയേറ്റക്കാർ ഈ വഴി തെരഞ്ഞെടുക്കാറുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അനധികൃത കുടിയേറ്റത്തിനെതിരെ ആ​ഗോളതലത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്ന് കേപ് വെര്‍ഡെ അധികൃതർ അറയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com